
കോട്ടയം : ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ മലയാളക്കരയുടെ മമ്മൂട്ടി വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്താൻ ഒരുങ്ങുകയാണ്. കളങ്കാവൽ ആണ് ആ തിരിച്ചുവരവിന് കളമൊരുക്കിയിരിക്കുന്ന ചിത്രം. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമയുമായി ബന്ധപ്പെട്ട വൻ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ.
കളങ്കാവൽ ടീസർ അപ്ഡേറ്റാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ എന്ന സിനിമയ്ക്കൊപ്പം കളങ്കാവൽ ടീസർ തിയറ്ററുകളിൽ പ്രദർശിപ്പിക്കും. ഓഗസ്റ്റ് 28നാണ് ലോകയുടെ റിലീസ്.