video
play-sharp-fill

പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പിതാവായി ; എമ്പുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയുമുണ്ടെന്ന് സൂചന ; റിപ്പോർട്ടുകൾ പ്രചരിക്കുന്നത് ഫാൻസ് പേജുകളിലടക്കം; ആവേശത്തിൽ ആരാധകർ

പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പിതാവായി ; എമ്പുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയുമുണ്ടെന്ന് സൂചന ; റിപ്പോർട്ടുകൾ പ്രചരിക്കുന്നത് ഫാൻസ് പേജുകളിലടക്കം; ആവേശത്തിൽ ആരാധകർ

Spread the love

സ്വന്തം ലേഖകൻ

മലയാളികൾ ആവേശത്തോടെ ഉറ്റുനോക്കുന്ന സിനിമയാണ് എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വൻ ഹൈപ്പാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു അഭ്യൂഹമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും ഭാ​ഗമാകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എമ്പുരാൻ ഫാൻസ് പേജുകളിലടക്കം ഇതേക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവായാണ് മമ്മൂട്ടിയെത്തുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം വിക്കിപീഡിയയിൽ എമ്പുരാന്റെ കാസ്റ്റ് ലിസ്റ്റിലും മമ്മൂട്ടിയുടെ പേര് ഇപ്പോൾ ചേർക്കപ്പെട്ടിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നാണ് വിക്കിപീഡിയയിൽ ഇപ്പോൾ കൊടുത്തിരിക്കുന്ന കാസ്റ്റ് ലിസ്റ്റ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാവുകയാണെങ്കിൽ ഒരു തീപ്പൊരി ഐറ്റം തന്നെയായിരിക്കും പ്രേക്ഷകരെ കാത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2008 ൽ പുറത്തിറങ്ങിയ ട്വന്റി:20 യിലാണ് ഏറ്റവും ഒടുവിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയത്. ദുബായിലും അബുദാബിയിലുമുള്ള ഷെഡ്യൂളുകൾ കൂടി പൂർത്തിയായാൽ എമ്പുരാൻ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കും. 2025 മാർച്ച് 28 ന് എമ്പുരാൻ റിലീസ് ചെയ്യുമെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ​ഗോപിയാണ് തിരക്കഥയൊരുക്കുന്നത്.