
‘ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം, ഒന്നിച്ചു നിൽക്കാം’:മമ്മൂട്ടി
സ്വന്തംലേഖകൻ
കോട്ടയം : എറണാകുളത്ത് നിപ സ്ഥിരീകരിച്ചതോടെ സംസ്ഥാന വ്യാപകമായി ആശങ്ക ഉയർന്നിരിക്കുകയാണ്. നിപയിൽ ഭീതി വേണ്ടെന്നും ജാഗ്രതാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ട് നടൻ മമ്മൂട്ടി രംഗത്തെത്തി. ഈ ഒരു സാഹചര്യത്തിൽ കൂട്ടായ്മയാണ് ഉണർത്തേണ്ടതെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത്. നിപയെ ഒന്നിച്ചു നിന്ന് നേരിടാമെന്നും ജാഗ്രത പുലർത്താമെന്നും മമ്മൂട്ടി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം..
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!