
ഉണ്ടയുടെ സെറ്റിൽ സഹപ്രവർത്തകർക്ക് മമ്മൂട്ടിയുടെ സ്പെഷ്യൽ ബിരിയാണി
സ്വന്തം ലേഖകൻ
തന്റെ ആരാധകരോട് സ്‌നേഹത്തോടെ മാത്രം പെരുമാറുന്ന നടനാണ് മമ്മൂട്ടി. ഇവിടെ അഭിനയചക്രവർത്തിയാണെന്ന ജാഡ ഇല്ലാതെ തന്റെ സഹപ്രവർത്തകർക്ക് അന്നം വിളമ്പുന്ന മമ്മൂട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. പുതിയ ചിത്രമായ ഉണ്ടയുടെ ലൊക്കേഷനിൽ ഷർട്ടും ലുങ്കിയുമണിഞ്ഞ്, സാധാരണക്കാരിൽ സാധാരണക്കാരനായി തന്റെ സഹപ്രവർത്തകർക്ക് ബിരിയാണി വിളമ്പിക്കൊടുക്കുന്ന മമ്മൂക്കയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മുമ്പും ഇദ്ദേഹം സഹപ്രവർത്തകർക്കായി ഭക്ഷണം വിളമ്പിയിട്ടുണ്ട്. മമ്മൂട്ടി ഫാൻസ് അസോസിയേഷനാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
Third Eye News Live
0