വർഷങ്ങളായുള്ള ആഗ്രഹം സഫലമായി ; മമ്മൂട്ടിയും മഞ്ചുവും ഒന്നിക്കുന്നു

വർഷങ്ങളായുള്ള ആഗ്രഹം സഫലമായി ; മമ്മൂട്ടിയും മഞ്ചുവും ഒന്നിക്കുന്നു

 

സ്വന്തം ലേഖിക

കൊച്ചി : മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം എന്നത് മഞ്ജു വാര്യരുടെ ചിരകാല സ്വപ്നമായിരുന്നു. മഞ്ജുവിന്റെ ഈ ആഗ്രഹം സഫലമായിരിക്കുകയാണിപ്പോൾ.

നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി മഞ്ജു വാര്യർ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് തുടക്കമാണ് ഇത്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേർന്ന് നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ത്രില്ലർ ചിത്രത്തിൽ മഞ്ജുവാര്യരും നിഖില വിമലുമാണ് നായികമാർ. ഇരുവരും മമ്മൂട്ടിയോടൊപ്പം ഇതാദ്യമാണ്.

ജിസ് ജോയിയുടെ സഹസംവിധായകനായിരുന്ന ജോഫിൻ ടി. ചാക്കോ പറഞ്ഞ കഥ ഇഷ്ടമായ മമ്മൂട്ടി മറ്റ് പ്രോജക്ടുകൾ മാറ്റിവച്ചാണ് ഈ ചിത്രത്തിന് ഡേറ്റ് നൽകിയിരിക്കുന്നത്. മമ്മൂട്ടി ആദ്യ ദിവസം മുതൽ ചിത്രത്തിലഭിനയിച്ച് തുടങ്ങുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചത്.

അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, കോടതി സമക്ഷം ബാലൻ വക്കീൽ എന്നി ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച അഖിൽ ജോർജാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഐ.ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ കെ.എം. കമാൽ സംവിധാനം ചെയ്യുന്ന പടയിലെ അതിഥി വേഷം പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ജോഫിന്റെ ചിത്രത്തിൽ ജോയിൻ ചെയ്തത്.