ബാങ്ക് ബാലൻസ് എത്രയെന്ന് ആരാധിക; ഉടനടി മറുപടി നല്‍കി മമ്മൂട്ടി; വീഡിയോ വൈറൽ

Spread the love

നടൻ മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങളൊക്കെയും സോഷ്യൽ മീഡിയയിൽ വലിയ തരംഗമാകാറുണ്ട്. നിമിഷ നേരങ്ങൾ കൊണ്ടാണ് പല ചിത്രങ്ങളും ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. എന്നാൽ ഇപ്പോഴിതാ പഴയ ഒരു അഭിമുഖത്തില്‍ മമ്മൂക്കയോട് ഒരു ആരാധിക ചോദിക്കുന്ന ചോദ്യവും അതിന് മറുപടിയായി മമ്മൂക്ക പറയുന്ന വാക്കുകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആരാധിക മമ്മൂക്കയോട് ബാങ്ക് ബാലൻസ് എത്രയാണെന്ന് പറയാമോ എന്ന് ചോദിക്കുന്നു. ബാങ്ക് ബാലൻസ് എത്രയുണ്ടെന്ന് ഇപ്പോള്‍ അറിയില്ല എന്ന് പറഞ്ഞ മമ്മൂക്ക, പണം ചെലവ‍ഴിക്കുന്നതിനെ പറ്റിയുള്ള ആരാധികയുടെ തുടര്‍ന്നുള്ള ചോദ്യത്തിന് മറുപടിയായി. പണം എന്നത് ഇടപാടുകൾക്കുള്ള ഒരു ഉപകരണം മാത്രമാണെന്നും, ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ മാത്രമേ അതിന് മൂല്യമുണ്ടാകൂ എന്നാണ് പറയുന്നത്.

പണം വളരെ വിലപ്പെട്ട രീതിയിലാണ് ചെലവഴിക്കുന്നതെന്നും, അത് തനിക്കുവേണ്ടിയായാലും മറ്റൊരാൾക്ക് സഹായമായി നൽകിയാലും ആർക്കെങ്കിലും പ്രയോജനം ഉണ്ടാകണമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. പണം എന്നത് ഇടപാടുകൾക്കുള്ള ഒരു ഉപകരണം മാത്രമാണെന്നും, ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ മാത്രമേ അതിന് മൂല്യമുണ്ടാകൂ എന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group