മഹാരാജാസില്‍ കഥാപ്രസംഗം അവതരിപ്പിക്കുന്ന മമ്മൂട്ടി; 52 വര്‍ഷം മുമ്പുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Spread the love

മെഗാസ്റ്റാർ മമ്മൂട്ടിയുടെ 52 വര്‍ഷം പഴക്കമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 1973-ല്‍ മഹാരാജാസ് കോളേജിലെ ആര്‍ട്ട്‌സ് ക്ലബ് ഉദ്ഘാടനത്തിന് മമ്മൂട്ടി അടക്കമുള്ളവർ കഥാപ്രസംഗം അവതരിപ്പിക്കുന്ന ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പ്രസാധകനായ ജയചന്ദ്രൻ സി ഐ സി സിയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ചത്. ‘കോഴി’ എന്ന കഥാപ്രസംഗമാണ് മമ്മൂട്ടി, ചന്ദ്രമോഹന്‍, മുഹമ്മദ് അഷറഫ്, ജോസഫ് ചാലി എന്നിവർ ചേർന്ന് അവതരിപ്പിച്ചത്.

ഫോട്ടോയിലെ നാലാമത്തെ ആളായിരുന്ന അഷറഫ് മുഹമ്മദ് കഴിഞ്ഞ മൂന്നാം തീയതി രാത്രി മരിച്ചു. ഖത്തര്‍ എയര്‍ വേയ്സിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അഷറഫ്. മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നിര്‍വാഹക സമിതി അംഗവും മികച്ച ഗായകന്മാരില്‍ ഒരാളുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഷറഫിന്റെ ഓര്‍മ്മകള്‍ക്ക് പ്രണാമമര്‍പ്പിച്ചാണ് ജയചന്ദ്രൻ പഴയ ചിത്രം പങ്കുവെച്ചത്. മാത്രമല്ല, മമ്മൂട്ടിയുടെ ജന്മദിനത്തലേന്ന് കൂടിയാണ് ഈ ചിത്രം പുറത്തെത്തിയത്.