മമ്മൂക്കാന്റെ ക്യാമറ പകർത്തിയ സൗബിന്റെ മകൻ ഓർഹാന്റെ ചിത്രം ശ്രെദ്ധനേടുകയാണ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വാഹനങ്ങളോടും ടെക്നോളജിയോടും മാത്രമല്ല, ഫോട്ടോഗ്രാഫിയോടും ഏറെ പ്രണയമുള്ള വ്യക്തിയാണ് മമ്മൂട്ടി.

തന്റെ സഹപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പകര്‍ത്തി അവര്‍ക്ക് സമ്മാനിക്കാനും മമ്മൂട്ടിയ്ക്ക് ഏറെയിഷ്ടമാണ്.താരം പകര്‍ത്തിയ പ്രകൃതി ദൃശ്യങ്ങളും സുഹൃത്തുക്കളുടെ ചിത്രങ്ങളുമൊക്കെ മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
മമ്മൂട്ടി പകര്‍ത്തിയ മകന്‍ ഒര്‍ഹാന്റെ ചിത്രം ഷെയര്‍ ചെയ്യുകയാണ് സൗബിന്‍ ഷാഹിര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഒര്‍ഹാന്‍ ഒരു ലക്കി ബോയി ആണ്. ചിത്രത്തിന് കടപ്പാട്: മമ്മൂട്ടി. ഈ മനോഹരമായ ചിത്രത്തിന് നന്ദി മമ്മൂക്ക, ഞങ്ങളോട് കാണിക്കുന്ന സ്നേഹത്തിനും ഊഷ്മളതയക്കും നന്ദി,” എന്നാണ് സൗബിന്‍ കുറിക്കുന്നത്.

ക്യാമറ ലക്ഷ്യമാക്കി ചിരിയോടെ ഓടി വരുന്ന കുഞ്ഞു ഒര്‍ഹാനെയാണ് ചിത്രത്തില്‍ കാണാനാവുക.

മുന്‍പ് ഇസഹാക്കിന്റെ പടമെടുക്കുന്ന മമ്മൂട്ടിയുടെ ഒരു ചിത്രം ചാക്കോച്ചനും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.