
കൊച്ചി: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി തിരോധാന കേസില്‍ മേല്‍നോട്ട ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഐ ജിയെ സ്ഥലംമാറ്റി.
ഐ ജി പി പ്രകാശനെ തീരദേശ പൊലീസിലേക്കാണ് സ്ഥലം മാറ്റിയത്. അന്വേഷണ
ഉദ്യോഗസ്ഥനായ ഡിവൈഎസ്പി യു പ്രേമനെ കണ്ണൂര്‍ ക്രൈം ബ്രാഞ്ചിലേക്ക് നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ കൂടി മാറ്റുന്നത്.
കേസ് നിര്‍ണായ ഘട്ടത്തില്‍ എത്തിനില്‍ക്കെ രണ്ട് പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. എണ്ണായിരത്തിലേറെ പേജുകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
വരുന്ന കേസ് ഡയറി പഠിച്ച് പുതിയൊരു ഉദ്യോഗസ്ഥന് അന്വേഷണം നടത്തുക ദുഷ്‌കരമാകും എന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുരുതെന്ന് ആവശ്യപ്പെട്ട്
മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.