video
play-sharp-fill

മാമാങ്കത്തെ വിമർശിച്ചോളൂ, എന്നാൽ അത് വ്യക്തിഹത്യയിലേക്ക് പോവരുത് ; ഉണ്ണിമുകുന്ദൻ

മാമാങ്കത്തെ വിമർശിച്ചോളൂ, എന്നാൽ അത് വ്യക്തിഹത്യയിലേക്ക് പോവരുത് ; ഉണ്ണിമുകുന്ദൻ

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി : മാമാങ്കം തീയറ്ററിലെത്തിയതിന് പിന്നാലെ അഭിപ്രായപ്രകടനങ്ങളോട് പ്രതികരിച്ച് ഉണ്ണി മുകുന്ദൻ. കാണുന്ന സിനിമകളെ വിമർശിക്കാനുള്ള അവകാശം പ്രേക്ഷകർക്ക് ഉണ്ട് . എന്നാൽ അത് വ്യക്തിഹത്യയുടെ നിലയിലേക്ക് പോയാൽ അംഗീകരിക്കാനാവില്ലെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞിരിക്കുന്നത്.

തന്റെ ഫെയ്‌സ് ബുക്ക് ലൈവിലൂടെയാണ് ഉണ്ണി മുകുന്ദൻ പ്രതികരണം അറിയിച്ചത്. മറ്റ് ഭാഷാ സിനിമകളിൽ നിന്ന് വ്യത്യസ്തമായി മാമാങ്കം പോലെയുള്ള സിനിമകൾ മലയാളത്തിൽ ചെയ്യണമെങ്കിൽ പ്രേക്ഷകരുടെ പിന്തുണ വേണം. മലയാളസിനിമകൾക്ക് വലിയ മുതൽമുടക്ക് കണ്ടെത്താൻ പ്രയാസമാണ്. പ്രേക്ഷകർക്ക് ഇവിടെ വലിയൊരു റോളുണ്ട്. നിങ്ങളുടെ പിന്തുണയിലൂടെ ഈ സിനിമ വിജയിക്കട്ടെ. മാമാങ്കം വിജയകരമായി 100 ദിവസം തീയേറ്ററുകളിൽ പൂർത്തിയാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാമാങ്കം രണ്ടായിരത്തിലധികം തീയേറ്ററുകളിലായിരുന്നു വ്യാഴാഴ്ച റിലീസ്. മലയാളത്തിൽ നിലവിൽ ഏറ്റവുമധികം മുതൽമുടക്കിൽ നിർമ്മിക്കപ്പെട്ട സിനിമയാണ് മാമാങ്കം. 50 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്‌