video
play-sharp-fill

Saturday, May 17, 2025
HomeCinemaമാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Spread the love

സ്വന്തംലേഖിക

 

മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇന്ന് പത്ത് മണിക്ക് മാമാങ്കത്തിന്റെ പോസ്റ്റർ പുറത്തിറങ്ങുമെന്ന് മമ്മൂട്ടി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ചിത്രം ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ തുടങ്ങുന്നത്. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.
16, 17 നൂറ്റാണ്ടുകളിൽ ഭാരതപുഴയുടെ തീരത്ത് നടന്ന മാമാങ്ക മഹോത്സവത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. അറബിക്, ചൈനീസ്, ഗ്രീക്ക്, ആഫ്രിക്കൻ വ്യാപാരികൾ വരെ എത്തിയിരുന്ന മാമാങ്കം നടത്താനുളള അവകാശം വള്ളുവകോനാതിരിയിൽ നിന്നും കോഴിക്കോട് സാമൂതിരി തട്ടിയെടുക്കുകയും തന്റെ അധികാരം സ്ഥാപിക്കുകയും ചെയ്യുന്നു. പിന്നീട് നടന്ന ചോര പുരണ്ട മഹാ ഇതിഹാസത്തിന്റെ കഥയാണ് മാമാങ്കം വിഷയമാക്കുന്നത്.മലയാളത്തിൽ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് മാമാങ്കം. വേണു കുന്നപ്പിള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. മനോജ് പിള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. എം. ജയചന്ദ്രനാകും ചിത്രത്തിന് സംഗീതം നൽകുക. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത്.മുൻപ്, ചിത്രത്തിന്റെ സംവിധായകനായി നേരത്തെ നിശ്ചയിച്ചിരുന്നത് സജീവ് പിള്ളയെയാണ്. എന്നാൽ സിനിമാ സംവിധാനത്തിൽ മുൻപരിചയമില്ലാത്ത സജീവ് കാരണം തനിക്ക് ഏറെ നഷ്ടം സംഭവിച്ചുവെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് എം. പദ്മകുമാർ ചിത്രത്തിലേക്ക് സംവിധായകന്റെ റോളിൽ എത്തുന്നത്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments