play-sharp-fill
കാട്ടാനയെ കൊണ്ട് പൊറുതിമുട്ടി, ജീവിക്കാൻ നിർവഹമില്ല: വന്യമൃഗ ശല്യത്തിന് പരിഹാരം തേടി  യുവാവ്, ദേഹത്ത് പെട്രോളൊഴിച്ചു ആത്മഹത്യാ ഭീഷണി

കാട്ടാനയെ കൊണ്ട് പൊറുതിമുട്ടി, ജീവിക്കാൻ നിർവഹമില്ല: വന്യമൃഗ ശല്യത്തിന് പരിഹാരം തേടി യുവാവ്, ദേഹത്ത് പെട്രോളൊഴിച്ചു ആത്മഹത്യാ ഭീഷണി

 

കോതമംഗലം: മാമലക്കണ്ടം എളംബ്ലാശേരിയിൽ യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി നടത്തി. വനം സരക്ഷണ സമിതിയുടെ കെട്ടിടത്തിന് അകത്തു കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

 

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് മാമലക്കണ്ടം സ്വദേശി സോളമനാണ് പെട്രോൾ ശരീരത്ത് ഒഴിച്ചത്. നിരന്തരം കാട്ടാന ശല്യം നേരിടുന്ന പ്രദേശമാണ് മാമലക്കണ്ടം.

 

യുവാവിനെ പിന്തിരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു പ്രദേശവാസികൾ. തുടർന്ന് ഫയർഫോഴ്‌സ്, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിചേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group