
ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ആൻഡ്രോയിഡ് ഗോഡ് മോഡ് മാല്‍വെയറിനെ സൂക്ഷിക്കണം.
എസ്.ബി.ഐ യോനോ, ആർ.ടി.ഒ ചലാൻ തുടങ്ങിയവയുടെ വ്യാജ ആപ്പുകള്‍ വഴിയാണ് തട്ടിപ്പ് നടക്കുന്നത് എന്നാണ് മുന്നറിയിപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻസ്റ്റാള്‍ ചെയ്ത ശേഷം ആക്സസിബിലിറ്റി പെർമിഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ ചോർത്തും. വാട്സ്ആപ്പ്, അജ്ഞാത ലിങ്കുകള്‍ എന്നിവ വഴി ലഭിക്കുന്ന എപികെ ഫയലുകള്‍ ഇൻസ്റ്റാള്‍ ചെയ്യരുത്. 1930 എന്ന ഹെല്പ്പ്ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടാം എന്നും ആഭ്യന്തരമന്ത്രാലയം.
ബാങ്കിംഗ്, സർക്കാർ, യൂട്ടിലിറ്റി സേവനങ്ങളായ SBI YONO, RTO Challan, ഡിജിറ്റല്‍ ലൈഫ് സർട്ടിഫിക്കറ്റ്, കസ്റ്റമർ സപ്പോർട്ട് ആപ്പുകള്‍ എന്നിവയുടെ വ്യാജ ആപ്പുകളെ കണ്ടെത്തിയതായി നാഷണല്‍ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് (NCTAU) അറിയിച്ചു.
ഉപകരണത്തിന്റെ ഏതാണ്ട് പൂർണ്ണ നിയന്ത്രണം നേടുന്നതിന് ഈ ആപ്പുകള്‍ ‘ആക്സസിബിലിറ്റി’ അനുമതികള്‍ ദുരുപയോഗം ചെയ്യുന്നു. ഇത് ഉപയോക്താവിന്റെ വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ ചോർത്താൻ സാധ്യതയുണ്ട്.



