
സ്വന്തം ലേഖകൻ
ബംഗളൂരു: സ്കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നുവീണ് പരിക്കേറ്റ മലയാളി ബാലിക മരിച്ചു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോയാണ് മരിച്ചത്. ബംഗളൂരുവിലെ സ്കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണാണ് കുട്ടിക്ക് സാരമായി പരിക്കേറ്റത്.
സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരു്നു. സ്കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിസിടിവി ദൃശ്യങ്ങള്‍ മായ്ക്കാന്‍ ഇടപെടല്‍ നടത്തിയതായും കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ, മലയാളിയായ അധ്യാപകന് ഒളിവില്‍ പോയതായും കുടുംബം ആരോപിച്ചു.