കുമരകത്ത് മിൻ പിടിക്കുന്നതിനിടെ മത്സ്യ തൊഴിലാളിയെ വലയിൽ കുടുങ്ങിയ മൂർഖൻ കടിച്ചു: കുമരകം സ്വദേശി ലാൽജിക്കാണ് കടിയേറ്റത്: കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ

Spread the love

കുമരകം: മീൻ പിടിക്കുന്നതിനിടെ മത്സ്യ തൊഴിലാളിക്ക് മൂർഖന്റെ കടിയേറ്റു. ഗുരുതരാവസ്ഥയിലായ തൊഴിലാളി കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുമരകം മുപ്പതിൽച്ചിറ എം.എസ്.ലാൽജി (43) ക്കാണ് മൂർഖന്റെ കടിയേറ്റത്. ഇന്നലെ രാത്രി 8.30

നായിരുന്നു സംഭവം. വീടിനു സമീപം മത്സ്യബന്ധന വല വലിച്ചു കൊണ്ടിരിക്കെയാണ് കടിയേറ്റത്. ഉടൻ തന്നെ

രാത്രി ആദ്യം കുമരകം എസ്എച്ച്എംസിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും തുടർന്ന് കാരിത്താസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വല വലിക്കുന്നതിനിടയിൽ ലാൽജിയുടെ വലതുകൈയ്യുടെ നടുവിരലിൽ എന്തോ കൊണ്ടതുപൊലെ തോന്നി എതാനും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയത്തിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെട്ടതോടെ വീട്ടിലെത്തി കിടന്നു എന്നാൽ കുടുതൽ ബുദ്ധിമുട്ടനുഭവിച്ചതോടെ കുമരകം എസ്എച്ച്എംസിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ

നൽകിയെങ്കിലും ഓക്സിജന്റെ കുറവു കണ്ടെത്തിയതോടെ മെഡിക്കൽ കോളേജിലേക്കയച്ചു. മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴേക്കും വലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയതായി

സഹപ്രവർത്തകർ അറിയിച്ചു. ഇതോടെ മെഡിക്കൽ കോളേജിൽ നിന്നും കാരിത്താസിലെത്തിച്ചു. കാരിത്താസിൽ ഐസിയുയിൽ ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുകയാണ് മത്സ്യതൊഴിലാളി.