മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്കായി വിദ്യാതീരം കരിയർ ഗൈഡൻസ് പ്രോഗ്രാം വൈക്കത്ത് സംഘടിപ്പിച്ചു.

Spread the love

വൈക്കം: മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്കായി വിദ്യാതീരം കരിയർ ഗൈഡൻസ് പ്രോഗ്രാം വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ചു.

ഉന്നതവിദ്യാഭ്യാസ രംഗത്തെ വിവിധ സാധ്യതകൾ, തൊഴിലവസരങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനായി കരിയർ ഗൈഡൻസ് ക്ലാസ്, വിദ്യാഭ്യാസ വായ്പ സൗകര്യങ്ങൾ, മത്സ്യവകുപ്പും അനുബന്ധ സ്ഥാപനങ്ങളും വിദ്യാർത്ഥികൾക്ക്

നൽകുന്ന സേവനങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ, കൗമാരപ്രായക്കാരായ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ, ലഹരിവിരുദ്ധ ബോധവത്ക്കരണം എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സിന്ധു സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈക്കം മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ പ്രീത രാജേഷ് ഉദ്‌ഘാടന കർമ്മം നിർവഹിച്ചു . ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു

ഷാജി , പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹരിദാസൻ നായർ, കൗൺസിലർമാരായ ആർ സന്തോഷ്, എബ്രഹാം പഴയകടവൻ, ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടർ മുജീബ് ഇ, ഫിഷറീസ്‌ എക്സ്റ്റൻഷൻ ഓഫീസർ പ്രിയമോൾ വി എസ് ,

അസിസ്റ്റന്റ് ഫിഷറീസ്‌ എക്സ്റ്റൻഷൻ ഓഫീസർമാരായ അഞ്ജലീദേവി സി എ , രശ്മി പി രാജൻ എന്നിവർ പ്രസംഗിച്ചു. ഡോ. ജസ്റ്റിൻ തോമസ് , അശോക് ബി നായർ , അഖിൽ പി എസ് എന്നിവർ ക്ലാസുകൾ നയിച്ചു. വൈക്കം മേഖലയിലെ ആറ് സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ പങ്കെടുത്തത്.