മൽസ്യഫെഡ് വിൽപ്പന കേന്ദ്രങ്ങളിൽ ചൂരമീനിനെ അവഗണിക്കുന്നു :ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ്

Spread the love

കോട്ടയം :സാധാരണക്കാരന്റെ നൻമീൻ എന്നറിയപ്പെടുന്ന ചൂരമീൻ മൽസ്യഫെഡിന്റെ വിൽപ്പന കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലന്ന് പരാതി.

video
play-sharp-fill

ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആണ് ആരോപണവുമായി രംഗത്തെത്തിയത്.

വിപണിയിൽ ഉയർന്ന വിലയുള്ള നൻമീൻ മോതാ കാളാഞ്ചി തുടങ്ങിയ മിനുകളാണ് വലിയ മൽസ്യങ്ങളുടെ ഗണത്തിൽ വിൽപ്പന നടത്തുന്നത്. ഇവയ്ക്ക് ആയിര൦ രൂപയ്ക്ക് അടുത്ത് കിലോയ്ക്ക് വിലവരു൦.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഞ്ഞുറു രൂപയിൽ താഴെ വിലവരുന്നതു൦ പോഷക സമൃദ്ധവുമായ ചൂരമീനിനെ അവഗണിച്ചിരിക്കുകയാണ്. മൽസ്യഫെഡിന്റെ വിൽപ്പന കേന്ദ്രങ്ങളിൽ ചൂരമീൻ

ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായു൦ എബി ഐപ്പ് പറഞ്ഞു.

അതേ സമയം ചൂരമീൻ ഇപ്പോൾ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. സി പി ഐ നേതാവ് സി.ദിവാകരൻ പുറത്തുവിട്ട ഒരു ചൂരമീൻ കഥയാണ് ചർച്ചയ്ക്ക് വഴിമരുന്നിട്ടത്.

കറി ചൂരമീനാണന്നറിഞ്ഞപ്പോൾ പിണറായി വിജയൻ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയി എന്നാണ് സി.ദിവാകരൻ പറഞ്ഞത്. സി പി എം നേതാവായിരുന്ന ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ വച്ചാണ് സംഭവം. അങ്ങനെയാണ് ചൂരമീൻ ചർച്ചാ വിഷയമായിത്തീർന്നത്.