മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മത്സ്യ തൊഴിലാളി മരിച്ചു: കോട്ടയം പള്ളം സ്വദേശി ബാബുവാണ് മരിച്ചത്: പഴുക്കാനിലം കായലിൽ ഇട്ട വല വലിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.

Spread the love

പള്ളം :
ഉൾനാടൻ മത്സ്യ തൊഴിലാളി മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പള്ളം വാലയിൽക്കടവിൽ കൊച്ചീത്ര വീട്ടിൽ ബാബു (57)ആണ് മരണമടഞ്ഞത്. ഇന്നലെ വൈകീട്ട് പഴുക്കാനില കായലിൽ വലയിട്ടശേഷം ഇന്ന് വെളുപ്പിന് വല വലിക്കുന്നുനിടെയാണ് ഹൃദയാ ഘാതം സംഭവിച്ചത്.

ഉടൻതന്നെ കൂടെ ഉണ്ടായിരുന്ന തൊഴിലാളി അനിലും സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികളും ചേർന്ന് കരിമ്പുംകാലക്കടവിൽ എത്തിക്കുകയും അവിടെനിന്നും മത്സ്യ തൊഴിലാളി യൂണിയൻ നേതാവും മത്സ്യ സംഘം സെക്രട്ടറിയുമായ അജികുമാറിന്റെ നേതൃത്വത്തിൽ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും

ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. അവിടെയെത്തി വൈകാതെ മരണം സംഭവിച്ചു.
മത്സ്യ തൊഴിലാളി യൂണിയന്റെയും സംഘത്തിന്റേം സജീവ പ്രവർത്തകനായിരുന്നു ബാബു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സ്യ തൊഴിലാളിയും പരേതനുമായ ദിവാകരന്റെയും പരേതയായ മീനാക്ഷിയുടെയും മകനാണ്.

ഭാര്യ :മണിയമ്മ.
മക്കൾ :മണിക്കുട്ടൻ, വിഷ്ണു, മഞ്ജു. മരുമക്കൾ :എബി, അർച്ചന, പ്രവീണ. സംസ്കാരം നാളെ (28/5)ബുധൻ 3മണിക്ക് വീട്ടുവളപ്പിൽ.
സഹോദരങ്ങൾ. കനകമ്മ, മോഹനൻ, ഷാജി, സുലോചന