മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് സുഹൃത്തുക്കളായ ഡോക്ടർമാരിൽ നിന്നും പണം തട്ടി; അഞ്ചു പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് സുഹൃത്തുക്കളായ ഡോക്ടർമാരിൽ നിന്നും പണം തട്ടിയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ.
കൊളത്തൂർ എരുമത്തടം സ്വദേശികളായ നബീൽ, ജുബൈസ്, മുഹമ്മദ് മൊഹ്സിൻ, അബ്ദുൾ ഗഫൂർ, സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. കൊളത്തൂരിന് അടുത്ത് എരുമത്തടത്താണ് സംഭവം.
കഴിഞ്ഞദിവസം പെൺസുഹൃത്തിനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിയായ യുവാവിനാണ് ഈ ദുരനുഭവമുണ്ടായത്. ഇരുവരും ഡോക്ടർമാരാണ്. എരുമത്തടത്ത് വെച്ച് ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഇവരെ തടഞ്ഞു നിർത്തുകയും സദാചാര പോലീസ് ചമഞ്ഞ് ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ശേഷം ബലമായി എടിഎം കാർഡും പിൻനമ്പറും വാങ്ങി 20,000 രൂപ തട്ടിയെടുത്തു. 50,000 രൂപ നൽകിയാലേ വിട്ടയക്കൂ എന്നായിരുന്നു ഇവർ ഭീഷണിപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ കയ്യിലുണ്ടായിരുന്ന 3000 രൂപയും എടിഎം കാർഡും പിൻനമ്പറും ബലമായി പിടിച്ചുവാങ്ങുകയായിരുന്നു. സംഘം പിന്നീട് മൂന്ന് തവണയായി 17000 രൂപ കൂടി എടിഎം കാർഡ് വഴി പിൻവലിച്ചു.
ഡോക്ടർമാർ പിന്നീട് സംഭവം പോലീസിൽ അറിയിക്കുകയും പരാതി നൽകുകയും ചെയ്തതിനെ തുടർന്നാണ് പ്രതികൾ പിടിയിലാകുന്നത്.