കുവൈത്തിൽ എണ്ണക്കിണറിൽ വീണ് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

Spread the love

കുവൈത്ത് : എണ്ണക്കിണറിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃശൂർ സ്വദേശി നിഷിൽ നടുവിലെ പറമ്പിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനി സോളമൻ (43) എന്നിവരാണ് മരിച്ചത്.

video
play-sharp-fill

കുവൈത്തിലെ അബ്‌ദലി പ്രദേശത്തെ എണ്ണക്കിണറിലാണ് അപകടം ഉണ്ടായത്.എണ്ണക്കിണറുമായി ബന്ധപ്പെട്ട ജോലിക്കിടെയാണ് ഇരുവരും അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം. എന്നാൽ അപകടത്തിന്റെ്റെ കൃത്യമായ കാരണങ്ങളോ മറ്റ് വിശദാംശങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലവിൽ ജഹ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുവൈത്തിലെ ഇന്ത്യൻ എംബസിയും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചതായും അധികൃതർ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിച്ചുവരികയാണെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.