video
play-sharp-fill

ലൈംഗിക പീഡന പരാതി; വ്ളോഗര്‍ മല്ലു ട്രാവലറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ലൈംഗിക പീഡന പരാതി; വ്ളോഗര്‍ മല്ലു ട്രാവലറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Spread the love

കൊച്ചി: വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാൻ്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

സൗദി യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഷാക്കിറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എറണാകുളം ജില്ലാ കോടതിയാണ്.

അഭിമുഖ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലെത്തിയപ്പോള്‍ സ്വകാര്യ ഹോട്ടലില്‍ വച്ച്‌ കടന്നുപിടിച്ചെന്നാണ് സൗദി യുവതിയുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയെങ്കിലും വിദേശത്തുള്ള ഷാക്കിര്‍ തിരിച്ചെത്താത്തതിനാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഷാക്കിറിനെതിരെ പൊലീസ് ലുക്കൗട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഷാക്കിര്‍ നാട്ടിലെത്തിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കും.