
തൃശൂർ : കൊടൈക്കനാലിൽ വിനോദ യാത്ര പോയ പത്താം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു.
തൃശ്ശൂർ ഗാർഡ് കയ്‌പമംഗലം കാളമുറി കിഴക്ക് ഭാഗം മതിലകത്ത് വീട്ടിൽ റഫീഖിൻ്റെ മകൻ മുഹമ്മദ് അഫീർ (15) ആണ് മരിച്ചത്.
ചെന്ത്രാപ്പിന്നി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. ഞായറാഴ്ച വൈകീട്ട് ചളിങ്ങാടുള്ള ട്യുഷൻ സെന്ററിൽ നിന്നുമാണ് മറ്റ് കുട്ടികൾക്കും അധ്യാപകർക്കും ഒപ്പം അഫീർ കൊടൈക്കനാലിലേക്ക് പോയത്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച രാവിലെ താമസ സ്ഥലത്ത് വെച്ച് ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഖബറടക്കം നാളെ രാവിലെ ഒൻപത് മണിക്ക് കയ്‌പമംഗലം പുത്തൻപള്ളി ഖബർസ്ഥാനിൽ നടക്കും.