പരിശീലനത്തിനിടെ ചെറുവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു ; കാനഡയിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Spread the love

കാനഡ : മാനിട്ടോബയില്‍ വിമാനപകടത്തില്‍ മലയാളി വിദ്യാർത്ഥി മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചതെന്ന് ടൊറൊന്റൊയിലെ കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചു.

മാനിട്ടോബയില്‍ ഫ്ളൈയിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായിരുന്നു ശ്രീഹരി. ചൊവ്വാഴ്ച വിമാനം പറത്തല്‍ പരിശീലനത്തിനിടെ മറ്റൊരു പരിശീലന വിമാനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ശ്രീഹരി മരിച്ചത്.

അപകടത്തില്‍ രണ്ടാമത്തെ വിമാനത്തിലണ്ടായിരുന്ന കനേഡിയൻ പൗരയായ സാവന്ന മേയ് റോയ്സ് എന്ന 20 കാരിയും മരിച്ചിട്ടുണ്ട്. വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരും നിയന്ത്രിച്ചിരുന്ന ചെറു പരിശീലന വിമാനം പരസ്പരം മുഖാമുഖം വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group