
മലപ്പുറം : പഞ്ചാബിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കളിയാട്ടമുക്ക് സ്വദേശിയായ യുവാവ് മരിച്ചു.
പടിഞ്ഞാറെ പീടിയേക്കൽ തോട്ടത്തിൽ ഫസലിന്റെ മകൻ അസ്മി റഹൂഫ് (20)ആണ് മരിച്ചത്. പഞ്ചാബ് ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ ബി ബി എ രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നു.
അസ്മിയും സുഹൃത്ത് വിനായകും ബൈക്കിൽ പോകുമ്പോൾ മറ്റൊരു CNG വണ്ടി തീപിടിച്ചു ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയിൽ നിയന്ത്രണം വിട്ട ബൈക്ക് മുൻപിലുണ്ടായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം ഇന്ന് വൈകിട്ട് 7 മണിക്ക് നാട്ടിലെത്തിച്ച് ഖബറടക്കും.



