
സലാല : മലയാളി യുവാവ് ഒമാനിൽ മുങ്ങി മരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഹാഷിം (37) ആണ് മരിച്ചത്.
സലാലയിലെ ഐൻ ജർസീസ് വാദിയിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. കാനഡയിൽ നിന്നും സൗദിയിലെത്തി ഉംറ കഴിഞ്ഞ് സലാലയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് വന്നതായിരുന്നു.
കുടുംബസമേതം വാദിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുഹമ്മദ് ഹാഷിം മുങ്ങിപ്പോവുകയായിരുന്നു. രിസാല സ്റ്റഡി സർക്കിൾ (ആർഎസ്‌സി) കാനഡ. നാഷണൽ വിസ്‌ഡം കൺവീനറായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


