play-sharp-fill
മല്ലു ഹിന്ദു ഓഫീസേഴ്‌സ്’, ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ; വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ; ഗ്രൂപ്പില്‍ ഉണ്ടായിരുന്നത് 11 ഐഎഎസ് ഉദ്യോഗസ്ഥർ ; സംഭവം വിവാദമായതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു ; ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അഡ്മിനായ ഉദ്യോഗസ്ഥന്റെ വിശദീകരണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ്. ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്ന പേരിലാണ് ഗ്രൂപ്പ് രൂപീകരിച്ചത്. വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് ആണ് അഡ്മിന്‍. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ പേരില്‍ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഗ്രൂപ്പില്‍ ആഡ് ചെയ്ത അംഗങ്ങള്‍ കെ ഗോപാലകൃഷ്ണനോട് നേരിട്ട് ആശങ്ക പ്രകടിപ്പിച്ചതായാണ് വിവരം. ഗ്രൂപ്പില്‍ 11 ഐഎഎസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ ഉള്‍പ്പെടുത്തി മറ്റാരോ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്നാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി ഗോപാലകൃഷ്ണന്‍ തന്നെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓഡിയോ സന്ദേശം അയച്ചിരുന്നു. ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് പരാതിയും നല്‍കിയിട്ടുണ്ട്.