യു പിയിൽ മലയാളി ഡോക്‌ടറെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

ദില്ലി: യുപി ഗോരഖ്പൂരിൽ മലയാളി ഡോക്‌ടറെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബിആർഡി മെഡിക്കൽ കോളേജിൽ പിജി മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം പാറശ്ശാല പാലൂർകോണം സ്വദേശി അഭിഷോ ഡേവിഡ് (32)ആണ് മരിച്ചത്.

ഹോസ്റ്റൽ മുറിയിൽ കണ്ടെത്തി മൃതദേഹത്തിന് സമീപത്തുനിന്ന് മരുന്ന് കുത്തിവെച്ച നിലയിലുള്ള സിറിഞ്ച് അടക്കം കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച മറ്റൊരു ഡോക്ടർ കൃത്യസമയത്ത് എത്താതിരുന്നതിനെ തുടർന്ന് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ് കുമാർ ഒരു സ്റ്റാഫിനെ അന്വേഷിക്കാൻ അയച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന്ഗുൽറിഹ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മുറിയിൽ നിന്ന് തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് സംഘത്തെയും അയച്ചു. ഇതുവരെ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.