വനത്തിനുള്ളിൽ വെച്ച് ദേഹത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണു ; കേരളത്തിൽ നിന്നും ഊട്ടിയിലേക്ക് വിനോദയാത്ര പോയ 15 വയസുകാരൻ മരിച്ചു

Spread the love

മേട്ടുപ്പാളയം : കേരളത്തിൽ നിന്നും ഊട്ടിയിലേക്ക് വിനോദയാത്ര പോയ വിദ്യാർത്ഥി മരം വീണു മരിച്ചു.

കോഴിക്കോട് മൊകേരി സ്വദേശിയായ ആദിദേവ് (15) ആണ് മരിച്ചത്. വനത്തിനുള്ളിൽ വെച്ച് ദേഹത്ത് മരക്കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു.

കുടുംബത്തോടൊപ്പം ഊട്ടിയിൽ വിനോദയാത്രയ്ക്കായി പോയപ്പോഴാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം ഊട്ടിയിൽ ഇപ്പോൾ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.