ചെന്നൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം ; മരിച്ചത് തിരൂരങ്ങാടി സ്വദേശിയായ 19-കാരൻ

Spread the love

ചെന്നൈ : മായാപുരത്ത് കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. തിരൂരങ്ങാടി താഴെച്ചിന സഹകരണ റോഡില്‍ തടത്തില്‍ ജംഷീറിന്റെ മകന്‍ മിന്‍ഹജ് (19) ആണ് മരിച്ചത്.

video
play-sharp-fill

തിങ്കളാഴ്ച രാത്രി ചെന്നൈയില്‍ മായാപുരം മയിലാടുംതുറൈയില്‍ വച്ചാണ് സംഭവം. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

ഫുട് വെയര്‍ ഷോപ്പിലെ ജീവനക്കാരനായ മിന്‍ഹാജ് ഷോപ്പ് അടച്ച് താമസസ്ഥലത്തെത്തിയ ശേഷം, കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഓപ്പണ്‍ ടെറസില്‍ നില്‍ക്കുമ്പോള്‍ താഴേക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group