video
play-sharp-fill

മള്ളിയൂർ ശങ്കസ്മൃതി പുരസ്കാരം 2024 ബദരിനാഥ് റാവൽജിക്ക് 

മള്ളിയൂർ ശങ്കസ്മൃതി പുരസ്കാരം 2024 ബദരിനാഥ് റാവൽജിക്ക് 

Spread the love

 

മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ബദരിനാഥ് മുഖ്യ പുരോഹിതനായ റാവൽജിക്ക്. മള്ളിയൂർ ജയന്തിയോടനുബന്ധിച്ച് വർഷം തോറും നൽകിവരുന്ന ശങ്കരസ്മൃതി പുരസ്കാരം ഇത്തവണ ബദരിനാഥ് റാവൽജി H.H ശ്രീ. ഈശ്വരപ്രസാദ് നമ്പൂതൂരിക്ക് നൽകും. അനുഷ്ഠാനത്തിൽ ഉള്ള ശ്രദ്ധയും, ധർമ്മാചരണത്തിൽ പുലർത്തുന്ന നിഷ്കർഷയും ആത്മീയ സേവന രംഗത്തുള്ള ദീർഘ പരിചയവും കണക്കിലെടുത്താണ് പുരസ്കാരം. ഒരു ലക്ഷം രൂപയും, ഫലകവും പ്രശസ്തിപത്രവും എന്നിവയാണ് പുരസ്കാരത്തിൽ അടങ്ങിയിരിക്കുന്നത്.

 

 

 

 

ഇതോടൊപ്പം കലാ സപര്യക്കുള്ള മള്ളിയൂർ ഗണേശ പുരസ്കാരത്തിന് സംഗീതവിദ്വാൻ ശ്രീ. ആയാംകുടി മണി അർഹനായി. 10,001 രൂപയും, ഫലകവും, പ്രശസ്തിപത്രവും പുരസ്കാരത്തിൽ അടങ്ങും.ഫെബ്രുവരി 2ന് നടക്കുന്ന 103-ാം മള്ളിയൂർ ഭാഗവതഹംസ ജയന്തി അനുസ്മരണവേദിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.