ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജയന്തി ആഘോഷവും അഖില ഭാരത ഭാഗവതാമൃത സത്രവും ജനുവരി 21 – ന് ആരംഭിക്കും. ഫെബ്രുവരി 2ന് ഭാഗവതഹംസ ജയന്തി:
സ്വന്തം ലേഖകൻ
കോട്ടയം: ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 103 – മത് ജയന്തി ആഘോഷവും അഖില ഭാരത ഭാഗവതാമൃത സത്രവും ജനുവരി 21 – ന് ആരംഭിക്കും. ഫെബ്രുവരി 2നാണ് ഭാഗവതഹംസ ജയന്തി. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് സത്രത്തിന്റെ മുഖ്യ ആചാര്യൻ. മരങ്ങാട് മുരളി കൃഷ്ണൻ നമ്പൂതിരി , ഗുരുവായൂർ രാധാക്യഷ്ണവാര്യർ എന്നിവർ യജ്ഞാചാര്യർമാർ.
നടുവിൽ മഠം അച്യുത ഭാരതി സാമിയാർ, വെൺമണി കൃഷ്ണൻ നമ്പൂതിരി ,സ്വാമി ചിദാനന്ദപുരി തുടങ്ങിയവർ പങ്കെടുക്കും..
ജനുവരി 21 മുതൽ ഫെബ്രുവരി 2 വരെ ഗണേശ മന്ധപത്തിൽ കലാപരിപാടികൾ നടക്കും. സമയം ദിവസവും രാത്രി ഏഴിന്.
ജനുവരി 21. ശ്രീരാമപട്ടാഭിഷേകം കഥകളി . 22- കണ്ണൻ ജി.നാഥ് അവരിപ്പികുന്ന ഭക്തിഗാന സന്ധ്യ. 23. ഇടയാളൂർ കല്യാണരാമൻ അവതരിപ്പിക്കുന്ന സബ്രദായ ഭജന. 24. കന്നഡ ഗായിക ചൈത്രയുടെ ഹിന്ദുസ്ഥാനി സംഗീതം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
25. വൃന്ദാവനം ശിവ ശുക്ല മഹാരാജിന്റെ പ്രഭാഷണം.. 26- നാമ സങ്കീർത്തനം.27 – ഭക്തിഗാന തരംഗിണി. 28 -സംഗീതസദസ്. 29 – കഥകളി, 30 – സംഗീതസദസ്. 31- ഭജന. ഫെബ്രുവരി 1 – സംഗീതസദസ്. 2- നാമസങ്കീർത്തന ലഹരി.