video
play-sharp-fill
മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ഉത്സവത്തിന് നാളെ കൊടിയേറ്റ്

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ഉത്സവത്തിന് നാളെ കൊടിയേറ്റ്

സ്വന്തം ലേഖകൻ

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ഉത്സവത്തിനു നാളെ കൊടിയേറ്റ്. ഒന്നാം ഉത്സവദിനമായ നാളെ 9ന് ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യം, 9ന് കളഭാഭിഷേകം, 10.30ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്, ഗണേശമണ്ഡപത്തിൽ വൈകിട്ട് 7.30ന് സുനിൽ ഗാർഗ്യൻ സംഗീതസദസ്സ്. രണ്ടാം ഉത്സവദിനമായ 2 മുതൽ 6 വരെ ദിവസവും 12.30ന് ഉത്സവബലി ദർശനം. 2ന് 7.30ന് തായമ്പക, കലാമണ്ഡലം ബലരാമൻ, പോരൂർ ഉണ്ണിക്കൃഷ്ണൻ, കലാനിലയം ഉദയൻ നമ്പൂതിരി.

മൂന്നാം ഉത്സവദിനമായ 3ന് 7.30 ന് കഥകളി, രുക്മാംഗദചരിതം, പി.എസി.വി നാട്യസംഘം കോട്ടയ്ക്കൽ. 4ന് വൈകിട്ട് 7.30ന് ലയസോപാനം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കോട്ടയ്ക്കൽ മധു, കോട്ട യ്ക്കൽ രവി, പനമണ്ണ ശശി, ഏലൂർ ബിജു, നെടുമ്പള്ളി രാംമോഹൻ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5ന് വൈകിട്ട് 7ന് വിജയ് യേശു ദാസ് നയിക്കുന്ന സംഗീതസന്ധ്യ. 6ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളത്ത്, കോങ്ങാട് മധു, ചെർപ്പുളശേരി ശിവൻ എന്നിവരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, 7.30ന് ചെറിയ വിളക്ക്, കിഴക്കൂട്ട് അനിയൻ മാരാർ, കല്ലൂർ ജയൻ എന്നിവരുടെ പ്രമാണത്തിൽ പഞ്ചാരിമേളം,

വിനായക ചതുർഥി ദിനമായ 7ന് പുലർച്ചെ 5.30 മുതൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ 10008 നാളികേരം ഉപയോഗിച്ചു മഹാഗണപതി ഹോമം, 8ന് നവകം, പഞ്ചഗവ്യം, തുടർന്ന് പഞ്ചരത്നകീർത്തനാലാപനം, 11ന് ഗണപതി ഹോമം ദർശനം, 12ന് ഗജപൂജ, ആനയൂട്ട്. 12 ഗജവീരന്മാർ പങ്കെടുക്കും. തുടർന്ന് ശ്രീബലി, പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം. വൈകിട്ട് 5.30ന് കാഴ്ച‌ശ്രീബലി, വലിയവിളക്ക്, പാറമേക്കാവ് ദേവസ്വം കുടമാറ്റം.

പാണ്ടി മേളത്തിനു മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പ്രമാണമേകും. 10ന് പള്ളിവേട്ട എഴുന്നള്ളത്ത്. ആറാട്ട് ദിനമായ 8ന് വൈകിട്ട് 4ന് നാമ സങ്കീർത്തനം, കോഴിക്കോട് പ്രശാന്ത് വർമ, 4.30ന് കൊടിയിറക്ക്, ആറാട്ട്. 5.30ന് മള്ളിയൂർ മനയിൽ ഇറക്കി പൂജ, ആറാട്ട് എതിരേൽപ്.