
കോട്ടയം: ഭക്ഷണം എപ്പോഴും രുചിയോടെ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. അതും ചില ഇലകള്‍ കറികള്‍ക്ക് വളരെ സ്വാദ് നല്‍കും.
അതിലൊന്നാണ് മല്ലിയില. എന്നാല്‍ രുചിക്ക് വേണ്ടി മാത്രമല്ല ഇത് ഇടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളും മല്ലിയിലയിലൂടെ ലഭിക്കുന്നു. അവശ്യ പോഷകങ്ങളായ എ, സി, കെ എന്നിവയും കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളും മല്ലിയിലയില്‍ അടങ്ങിയിട്ടുണ്ട്.ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റുന്നതിന് മികച്ചതാണ് മല്ലിയില.
ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന് മല്ലിയില സഹായിക്കും. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശരീരത്തെ വിഷവിമുക്തമാക്കുന്നതിനും മല്ലിയില സഹായിക്കുന്നു. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മല്ലിയില ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു. മല്ലിയില കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കലോറി കുറവും നാരുകള്‍ കൂടുതലുമുള്ള സസ്യമാണ് മല്ലി. ഇത് ദഹനം മെച്ചപ്പെടുത്തുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.