ജനവാസ മേഖലയിൽ ഭീതിപരത്തി വീണ്ടും കാട്ടാനയുടെ അതിക്രമം തുടരുന്നു ; കരുളായിയിൽ കാർഷിക വിളകൾ നശിപ്പിച്ച് ഒറ്റയാൻ

Spread the love

മലപ്പുറം : കരുളായി പഞ്ചായത്തിലെ ജനവാസമേഖലയില്‍ ഭീതി പരത്തി കാട്ടാനയുടെ അതിക്രമം തുടരുന്നു. മൈലമ്ബാറ തെക്കേമുണ്ടയില്‍ കഴിഞ്ഞ ദിവസമെത്തിയ കാട്ടാന ജനവാസ മേഖലയില്‍ ഭീതി പരത്തുകയും കാർഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് തെക്കേമുണ്ടയില്‍ ഒറ്റയാൻ വീണ്ടും എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകള്‍ തിങ്ങിപ്പാർക്കുന്ന മേഖലയിലെത്തിയ കാട്ടാന മങ്ങാട്ടുപറമ്ബൻ അബ്ദുറഹിമാന്റെ പറമ്ബിലെ രണ്ടു തെങ്ങുകള്‍ നശിപ്പിച്ചു. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ആനയെ തുരത്തിയോടിച്ചത്. ഇതിനിടയില്‍ പലതവണ ആളുകള്‍ക്ക് നേരെ ആക്രമിക്കാൻ പാഞ്ഞടുക്കുകയും ചെയ്തു. കരുളായി വനത്തില്‍ നിന്നും ചിരങ്ങാംതോട് മറികടന്നാണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തുന്നത്. കഴിഞ്ഞ ആഴ്ചയിലും ഇതേ ഭാഗത്ത് ആനയെത്തുകയും നാശം വിതക്കുകയും ചെയ്തിരുന്നു.

ഇടക്കിടെ ഇവിടങ്ങളിലുണ്ടാവുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കരുളായിപ്പാലം മുതല്‍ ഉണ്ണിക്കുളം വരെ തൂക്കുസോളാർ വേലിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പദ്ധതിയുടെ പ്രാരംഭ നടപടികള്‍ പോലുമായിട്ടില്ല. പദ്ധതി വേഗത്തില്‍ പൂർത്തീകരിച്ചാല്‍ പഞ്ചായത്തിലെ കാട്ടാന ശല്യത്തിന് പൂർണമായ പരിഹാരം കാണാനാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.