തിരുവോണ നാളിൽ മല്ലപ്പള്ളിയെ നടുക്കി കൊലപാതകം: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി: രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Spread the love

പത്തനംതിട്ട :മല്ലപ്പള്ളി ഈസ്റ്റ് പോസ്റ്റ് ഓഫിസിനു സമീപം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു.

പുലിയിടശേരിൽ രഘുനാഥൻ (62) ,ഭാര്യ സുധ (55) എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രഘുനാഥൻ വീടിന് സമീപത്തെ ശൗചാലയത്തിൽ തൂങ്ങി മരിച്ച നിലയിലും സുധ കുത്തേറ്റ് രക്തം വാർന്ന് വീടിന് മുറ്റത്തും കിടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബ വഴക്കാണ് ദാരുണമായ സംഭവത്തിന് കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ കീഴ്‌വായ്പ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എറണാകുളത്ത് ജോലിയുള്ള മകൻ വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു.

സുഹൃത്ത് വന്നു നോക്കിയപ്പോൾ വീടിന്റെ മുറ്റത്ത് സുധയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു