
മല്ലപ്പള്ളി : കോട്ടയം മല്ലപ്പള്ളിയില്‍ സ്വകാര്യ സൂപ്പർ മാർക്കറ്റിലേക്ക് വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം.
പരിയാരം -മല്ലപ്പള്ളി റോഡില്‍ ബിഎസ്‌എൻഎല്‍ ഓഫീസിന് സമീപമുള്ള കൊടും വളവില്‍
ഇന്നു രാവിലെ പത്തുമണിക്കായിരുന്നു അപകടം.. അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറക്കത്തില്‍ നിയന്ത്രണംവിട്ട ലോറി പാലത്തിൻ്റെ സംരക്ഷണ കെട്ടും കമ്പിവേലിയും തകർത്ത്
ആറ് മീറ്റർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറേയും രണ്ട് ചുമട്ട്
തൊഴിലാളികളെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു അധ്യാപകൻ മരിച്ചിരുന്നു.