ഇന്ത്യയിലെ ഏറ്റവും വലിയ 7 മാളുകള്‍; കേരളത്തിന് അഭിമാനം;പട്ടികയിൽ തിരുവനന്തപുരം ലുലുമാളും കൊച്ചിയും

Spread the love

തിരുവനന്തപുരം ലുലു ആണ് കേരളത്തിലെ ഏറ്റവും വലിയ മാള്‍ എന്ന് തിരുവനന്തപുരത്തുകാരും
ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത് ഞങ്ങളുടെ മാളിലാണെന്നാണ് കൊച്ചിക്കാരും.
തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചർച്ചകൾക്ക് വേദിയാവുന്ന ചോദ്യമാണിത്.

ഇവിടെ ഇതാ ഇന്ത്യയിലെ ഏറ്റവും വലിയ മാളുകളുടെ ഒരു പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്. ഹെർസിന്ദഗി പുറത്തുവിട്ട ഏഴ് മാളുകളുടെ പട്ടികയില്‍ മൂന്നെണ്ണം ലുലു മാളുകളാണ് എന്നതാണ് ശ്രദ്ധേയം. ഇതില്‍ രണ്ടെണ്ണം ആകട്ടെ കേരളത്തില്‍ നിന്നുമാണ്. ഇന്ത്യയിലെ വലിയ മാളുകളില്‍ പലതും നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണെങ്കിലും നിലവില്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മാളുകളെ മാത്രമാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1. ലുലു മാള്‍, ലക്നൗ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ലക്നൗവിലെ ലുലു മാള്‍ ഏകദേശം 23 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് പ്രവർത്തിക്കുന്നത്. 300-ലധികം ദേശീയ, അന്തർദേശീയ ബ്രാൻഡുകള്‍, വൻ ഹൈപ്പർമാർക്കറ്റ്, മള്‍ട്ടി-സ്ക്രീൻ സിനിമ തിയേറ്റർ, വൈവിധ്യമാർന്ന ഡൈനിങ്, വിനോദ ഓപ്ഷനുകളും ഇവിടെ ലഭ്യമാണ്.
ലുലു മാള്‍, തിരുവനന്തപുരം

ഇന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ മറ്റൊരു മികവുറ്റ സംരംഭമാണ് തിരുവനന്തപുരത്തെ ലുലു മാള്‍. 2021-ല്‍ ഉദ്ഘാടനം ചെയ്ത ഈ മാള്‍ 22 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് പ്രവർത്തിക്കുന്നത്. 2,500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് കോർട്ട് ഉള്‍പ്പെടെ, വിപുലമായ ബ്രാൻഡുകളുടെ ശേഖരമാണ് തിരുവനന്തപുരം മാളിലുള്ളത്.

3. ഫീനിക്സ് മാർക്കറ്റ്സിറ്റി, മുംബൈ

മുംബൈയിലെ കുർളയിലുള്ള ഫീനിക്സ് മാർക്കറ്റ്സിറ്റി 21 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു കിടിലന്‍ ഷോപ്പിംഗ് ഹബാണ്. ആഡംബര, അന്തർദേശീയ ബ്രാൻഡുകള്‍, മള്‍ട്ടിപ്ലെക്സ്, ഗെയിമിംഗ് സോണുകള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാർന്ന റീട്ടെയില്‍, വിനോദ ഓപ്ഷനുകളും ഇവിടെ ലഭ്യമാണ്.

4. ഡിഎല്‍എഫ് മാള്‍ ഓഫ് ഇന്ത്യ, നോയിഡ

ഡല്‍ഹി-എൻസിആർ മേഖലയിലെ പ്രശസ്തമായ ഡിഎല്‍എഫ് മാള്‍ ഓഫ് ഇന്ത്യ 20 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ളതാണ്. ഏഴ് നിലകളുള്ള ഈ മാളില്‍ 330-ലധികം സ്റ്റോറുകളും 7-സ്ക്രീൻ പിവിആർ സിനിമാസും ഉള്‍പ്പെടുന്നു. തലസ്ഥാന വാസികളുടേയും നോയിഡക്കാരുടേയും വിനോദത്തിന്റെ ഒരു പ്രധാന കേന്ദ്രമായും ഇതിനോടകം തന്നെ ഈ മാള്‍ മാറിക്കഴിഞ്ഞു.

5. സരത് സിറ്റി ക്യാപിറ്റല്‍ മാള്‍, ഹൈദരാബാദ്

ഹൈദരാബാദ് ഹൈടെക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന സരത് സിറ്റി ക്യാപിറ്റല്‍ മാള്‍ 19.3 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു വൻ ഷോപ്പിംഗ് സമുച്ചയമാണ്. അന്താരാഷ്ട്ര, ഇന്ത്യൻ ബ്രാൻഡുകളുടെ വിപുലമായ ശേഖരവും വലിയ ഫുഡ് കോർട്ടും അഡ്വഞ്ചർ പാർക്കുകളും ഇവിടെ സന്ദർശകരെ ആകർഷിക്കുന്നു.

6. ആംബിയൻസ് മാള്‍, ഗുരുഗ്രാം

ഗുരുഗ്രാമിലെ ആംബിയൻസ് മാള്‍ 18 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ആഡംബര ഷോപ്പിംഗ് കേന്ദ്രമാണ്. ഉയർന്ന നിലവാരമുള്ള അന്തർദേശീയ, ഇന്ത്യൻ ഡിസൈനർ ബ്രാൻഡുകള്‍ ഉള്‍പ്പെടെ, പ്രീമിയം ഷോപ്പിംഗ് അനുഭവമാണ് ഇവിടെ ലഭിക്കുന്നത്.

ലുലു ഇന്റർനാഷണല്‍ ഷോപ്പിംഗ് മാള്‍, കൊച്ചി

കൊച്ചിയിലെ ലുലു മാള്‍ 17 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് പ്രവർത്തിക്കുന്നതെന്നാണ് ഹെർസിന്ദഗി റിപ്പോർട്ട് ചെയ്യുന്നത്. 2013-ല്‍ ഉദ്ഘാടനം ചെയ്ത ഈ മാള്‍, ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയില്‍ തന്നെ മാറിയിരിക്കുന്നു. 9-സ്ക്രീൻ മള്‍ട്ടിപ്ലെക്സും വിവിധ വിനോദ ഓപ്ഷനുകളുമുള്ള ഇവിടം കുടുംബത്തോടൊപ്പം ആസ്വദിക്കാന്‍ കഴിയുന്ന ഒരു മികച്ച കേന്ദ്രമാണ്.