മാളിക്കടവ് കൊലപാതകം; യുവതിയെ കൊലപ്പെടുത്തിയ ശേഷവും മൂന്നു തവണ പീഡിപ്പിച്ചു; വശീകരിക്കാന്‍ ആഭിചാരക്രിയകൾ നടത്തി; വര്‍ക്ക് ഷോപ്പില്‍ എത്തിയില്ലെങ്കിൽ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; നിർണായകമായത് വർക്ക്ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ

Spread the love

കോഴിക്കോട്: കോഴിക്കോട് മാളിക്കടവില്‍ ഒന്നിച്ച്‌ ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുകൾ.

video
play-sharp-fill

കഴുത്തില്‍ കുരുക്കിട്ട ശേഷം സ്റ്റൂള്‍ തട്ടിമറിച്ചു കൊലപ്പെടുത്തിയ ശേഷവും വൈശാഖന്‍ മൂന്നു തവണ യുവതിയെ പീഡിപ്പിച്ചു. യുവതിയെ വശീകരിക്കാന്‍ പ്രതി ആഭിചാരക്രിയകള്‍ നടത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വര്‍ക്ക് ഷോപ്പില്‍ വന്നില്ലെങ്കില്‍ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വൈശാഖന്‍ പോലീസിന് മൊഴി നൽകി. വര്‍ക്ക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. യുവതി പിടഞ്ഞുമരിക്കുന്നതും വൈശാഖന്‍ പീഡിപ്പിക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. മരിച്ചെന്ന് ഉറപ്പായ ശേഷം കെട്ടഴിച്ച്‌ താഴെ കിടത്തി രണ്ട് തവണ പീഡിപ്പിച്ചു.

വൈശാഖന്റെ പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. തുടര്‍ന്നും യുവതി അകന്ന് നില്‍ക്കാന്‍ തുടങ്ങിയതോടെ നഗ്‌നഫോട്ടോയുടെ കാര്യം പറഞ്ഞ് വര്‍ക് ഷോപ്പിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെ വശീകരണ ശ്രമത്തിന്റെ ഭാഗമായി ത്യശൂരിലും ആലപ്പുഴയിലും ആണ് ആഭിചാരക്രിയകള്‍ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്ന് യുവതി ഡയറിയില്‍ കുറിച്ചിരുന്നു. യുവതിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം തിരിച്ചെത്തി സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കാനായിരുന്നു പ്രതിയുടെ പദ്ധതി.തുടക്കത്തില്‍തന്നെ ദുരൂഹത തോന്നിയതോടെ പൊലീസ് ഉടന്‍തന്നെ വര്‍ക്ഷോപ് സീല്‍ ചെയ്തതോടെയാണ് പ്രതിയുടെ നീക്കം പാളിയത്.

തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാതകം തെളിയുകയായിരുന്നു. യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടും ആര്‍ക്കും സംശയത്തിന് ഇടനല്‍കാത്ത വിധമായിരുന്നു വൈശാഖന്റെ പെരുമാറ്റം. ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ നാട്ടുകാര്‍ക്കു സംശയങ്ങള്‍ ഉണ്ടായെങ്കിലും പ്രതിയോടുള്ള വൈരാഗ്യംകൊണ്ട് യുവതി വൈശാഖന്റെ വര്‍ക് ഷോപ്പിലെത്തി ആത്മഹത്യ ചെയ്തതാകാം എന്നായിരുന്നു നാട്ടുകാരുടെ സംശയം.