
പത്തനംതിട്ട : മാളികപ്പുറത്ത് ഗുരുതി ഇന്ന്, വൈകിട്ട് ആറിനുശേഷം എത്തുന്നവരെ കടത്തിവിടില്ല, ശബരിമല നട നാളെ അടയ്ക്കും.
ശബരിമല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് മാളികപ്പുറത്ത് ഗുരുതി ,നാളെ നട അടയ്ക്കും.
വൈകിട്ട് ആറിനുശേഷം പമ്പയിലെത്തുന്നവരെ സന്നിധാനത്തേക്കു കടത്തിവിടില്ല. പന്തളം രാജ പ്രതിനിധി പുണർതം നാൾ നാരായണ വർമയുടെ സാന്നിധ്യ ത്തിലാണ് രാത്രി ഗുരുതി നടക്കുന്നത്.
നാളെ രാജപ്രതിനിധിക്കു മാത്രമാണ് ദർശനം. പുലർച്ചെ 5.30 ന് രാജപ്രതിനിധി ദർശനത്തിനെ ത്തും. അതിനു മുൻപ് തിരുവാഭരണവുമായി പതിനെട്ടാംപടി ഇറങ്ങി പന്തളത്തേക്കുള്ള മടക്കയാത്ര തുടങ്ങും. രാജപ്രതിനിധിയുടെ ദർശനത്തിനു ശേഷം മേൽ ശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി അയ്യപ്പനെ ഭസ്മാഭിഷേകം നട ത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. തുടർന്നു ശ്രീകോവിലിൻ്റെ താക്കോൽ കൈമാറ്റവും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


