play-sharp-fill
വീടിന്റെ ഉമ്മറത്തുള്ള അമ്പലത്തിൽ പോകാത്തവരാണ് മലകയറാൻ വരുന്നത്; മാളികപ്പുറം മേൽശാന്തി

വീടിന്റെ ഉമ്മറത്തുള്ള അമ്പലത്തിൽ പോകാത്തവരാണ് മലകയറാൻ വരുന്നത്; മാളികപ്പുറം മേൽശാന്തി

സ്വന്തം ലേഖകൻ

ശബരിമല: വീടിന്റെ ഉമ്മറത്തുളള അമ്പലങ്ങളിൽ പോകാൻ മടിക്കുന്നവരാണ് ശബരിമല കയറാൻ ശ്രമിക്കുന്നതെന്ന് മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി. ഇത്തരക്കാർ വിശ്വാസികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണെന്നും സവർണതയും, അവർണതയും, ഫ്യൂഡലിസവുമെല്ലാം ഇതിനിടയിൽ കൊണ്ടുവരുന്നത് വിശ്വാസികളെ അടിപ്പിക്കാനാണന്നും ധർമ്മസമരമാണ് വിശ്വാസികൾ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ഇന്ന് രാവിലെ വീണ്ടും ശബരിമല സന്നിധാനത്ത് പ്രവേശിക്കാൻ ആന്ധ്രാപ്രദേശ് സ്വദേശിനികളായ വാസന്തിയും ആദിശേഷനും എത്തി. ഇവർ മലകയറിയതോടെ നിലിമലയിൽ ഒത്തുകൂടിയവർ ശരണംവിളികളുമായി രംഗത്തെത്തി ഇവരെ തടഞ്ഞു. പ്രതിഷേധക്കാർ യുവതികളെ തടഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി ഇവരെ തിരികെ പമ്പയിലെത്തിച്ചു. 42 വയസിൽ താഴെ പ്രായമുള്ള യുവതികളാണ് ശബരിമലയിലെത്തിയത്. ശബരിമലയിലെ പ്രതിഷേധങ്ങൾ അറിയാതെയാണ് എത്തിയതെന്നും യുവതികൾ പോലീസിനോട് പറഞ്ഞു. പൊലീസ് ശബരിമലയിലെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചതോടെ സ്ത്രീകൾ മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group