കോഴിക്കോട് മാളിക്കടവില്‍ 26 കാരിയെ കൊലപ്പെടുത്തിയ കേസ്: കൊലപാതകത്തില്‍ തെളിവെടുപ്പ് നടത്തി; ഒരുമിച്ച് മരിക്കാനായിരുന്നു പദ്ധതിയിട്ടതെന്നും, സംഭവത്തില്‍ കുറ്റബോധമുണ്ടെന്നും പ്രതി വൈശാഖന്‍

Spread the love

കോഴിക്കോട്:  കോഴിക്കോട് മാളിക്കടവില്‍ 26 കാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി വൈശാഖനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ഒരുമിച്ച് മരിക്കാനായിരുന്നു പദ്ധതിയിട്ടതെന്നും  സംഭവത്തില്‍ കുറ്റബോധമുണ്ടെന്നും പ്രതി വൈശാഖന്‍ പറഞ്ഞു.

video
play-sharp-fill

കൊലപാതകം നടന്ന ഐഡിയല്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലും ഉറക്കുഗുളിക കലര്‍ത്തിയ ജ്യൂസ് വാങ്ങിയ ബേക്കറിയിലും പൊലീസ് പ്രതിയുമായി എത്തി തെളിവെടുപ്പ് നടത്തി. ശനിയാഴ്ച യുവതിയെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി, ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച ശേഷം ഉറക്കുഗുളിക ചേര്‍ത്ത പാനീയം നല്‍കുകയായിരുന്നു. തുടർന്ന് തൂങ്ങിമരിക്കാനെന്ന വ്യാജേന കുരുക്കുകള്‍ തയ്യാറാക്കി, യുവതി കഴുത്തില്‍ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് കൃത്യം നടത്തി.

യുവതിയുമായുള്ള  ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. യുവതി സ്വയമേ ജീവനൊടുക്കി എന്നായിരുന്നു പ്രതി മുൻപേ പറഞ്ഞിരുന്നത്. എന്നാൽ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിയാവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group