പ്രെഗ്നൻസി ടെസ്റ്റില്‍ പുരുഷന് പോസിറ്റീവ് കാണിച്ചാലോ? കേള്‍ക്കുമ്പോള്‍ അസാധ്യമായി തോന്നാം; പക്ഷെ അതിന് പിന്നില്‍ ഗുരുതര മുന്നറിയിപ്പ്….!

Spread the love

കോട്ടയം: ഒരു പുരുഷൻ പ്രഗ്നൻസി ടെസ്റ്റ് എടുത്തപ്പോള്‍ ഫലം പോസിറ്റീവ് ആയി വരാമോ? ആദ്യം കേള്‍ക്കുമ്പോള്‍ അസാധ്യമായി തോന്നാമെങ്കിലും, ചില അപൂർവ സാഹചര്യങ്ങളില്‍ അത് സംഭവിക്കാം.

video
play-sharp-fill

പക്ഷേ അത് ഗർഭധാരണമെന്നല്ല, ഗുരുതരമായ ഒരു ആരോഗ്യ മുന്നറിയിപ്പ് ആയിരിക്കും.

സാധാരണയായി ഗർഭിണികളില്‍ പ്ലാസന്റ ഉത്പാദിപ്പിക്കുന്ന ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ (എച്ച്‌സിജി) എന്ന ഹോർമോണിന്റെ സാന്നിധ്യമാണ് പ്രെഗ്നൻസി കിറ്റുകള്‍ പരിശോധിക്കുന്നത്. സ്ത്രീകളില്‍ ഗർഭകാലത്ത് എച്ച്‌സിജി അളവ് ഉയരുന്നതിനാല്‍ ടെസ്റ്റ് പോസിറ്റീവ് കാണിക്കും.
പക്ഷേ പുരുഷന്മാർക്ക് പ്ലാസന്റ ഇല്ലാത്തതിനാല്‍ സാധാരണയായി ഫലം നെഗറ്റീവായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഒരു പുരുഷന്റെ പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആകുകയാണെങ്കില്‍ അത് ശരീരത്തില്‍ എച്ച്‌സിജി അളവ് കൂടുതലായതിന്റെ സൂചനയാകും. ഈ ഹോർമോണിന്റെ വർധനവിന് ചിലപ്പോള്‍ വൃഷണ കാൻസർ പോലുള്ള ഗുരുതര രോഗങ്ങള്‍ കാരണമാകാം എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അനല്‍സ് ഓഫ് ദി റോയല്‍ കോളജ് ഓഫ് സർജൻസ് ഓഫ് ഇംഗ്ലണ്ട് പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്‌, മൂത്രത്തിലെ എച്ച്‌സിജി അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന പ്രഗ്നൻസി കിറ്റുകള്‍ പുരുഷന്മാരില്‍ വൃഷണ കാൻസറിന്റെ പ്രാരംഭ സൂചന നല്‍കാൻ സഹായകമാകാം. ചില വൃഷണ ട്യൂമറുകള്‍ക്ക് ഈ ഹോർമോണ്‍ ഉത്പാദിപ്പിക്കാനാകുന്നതിനാലാണ് അതു സംഭവിക്കുന്നത്.

അതായത്, പുരുഷനില്‍ പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആകുന്നത് ഗർഭധാരണ സൂചനയല്ല, മറിച്ച്‌ ആരോഗ്യ മുന്നറിയിപ്പാണ്. ഇത്തരമൊരു ഫലം ലഭിച്ചാല്‍ അതിനെ ഒരിക്കലും അവഗണിക്കരുത്.

എങ്കിലും, പ്രഗ്നൻസി കിറ്റ് കാൻസർ പരിശോധനാ ഉപകരണമല്ല എന്നതും ശ്രദ്ധിക്കണം. കരള്‍, ശ്വാസകോശം, ആമാശയം തുടങ്ങിയ അവയവങ്ങളിലെ മുഴകള്‍, ചില മരുന്നുകള്‍, അല്ലെങ്കില്‍ ടെസ്റ്റിലെ പിശകുകള്‍ പോലും എച്ച്‌സിജി ഉയരാൻ കാരണമാകാം.

എന്നാല്‍ ഇതോടൊപ്പം താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടൻ തന്നെ ഡോക്ടറെ കാണണം:

ഇത്തരം സാഹചര്യങ്ങളില്‍ പരിഭ്രാന്തരാകാതെ യൂറോളജിസ്റ്റിനെയോ കാൻസർ സ്പെഷ്യലിസ്റ്റിനെയോ കാണുക. രക്തത്തിലെ എച്ച്‌സിജി അളവ് സ്ഥിരീകരിക്കാൻ സെറം എച്ച്‌സിജി ടെസ്റ്റ്, അതിനുശേഷം വൃഷണങ്ങളുടെ അള്‍ട്രാസൗണ്ട് എന്നിവ നടത്തും. തല്‍സമയം രോഗാവസ്ഥ കണ്ടെത്തിയാല്‍ ചികിത്സാ സാധ്യതകള്‍ ഇപ്പോള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ എല്ലാ വൃഷണ കാൻസറുകളും എച്ച്‌സിജി ഉയർത്തണമെന്ന് നിര്ബന്ധമില്ല.

അതായത് മനസിലാക്കേണ്ട കാര്യം, പുരുഷന് പ്രഗ്നൻസി ടെസ്റ്റില്‍ പോസിറ്റീവ് ഫലം വന്നാല്‍ അത് ഗർഭധാരണമല്ല, ആരോഗ്യ മുന്നറിയിപ്പ് തന്നെയാണ്. ഉടൻ വൈദ്യ പരിശോധന നിർബന്ധം.