
മലേഷ്യ, ലോകസഞ്ചാരികളുടെ പറുദീസ. പ്രകൃതിരമണീയത കൊണ്ടും വൈവിധ്യംകൊണ്ടും അനുഗൃഹീത സമ്പന്നതയുടെ ഉച്ചസ്ഥായിയിലെത്തിയ രാജ്യം. 1957 ആഗസ്റ്റ് 31ന് ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയതോടെ സ്വന്തമായ വികസനസങ്കൽപം രൂപപ്പെടുത്തി അഭൂതപൂർവമായ കുതിപ്പിലൂടെ മുന്നേറിയ നാട്. ഇതൊക്കെ കൊണ്ടുതന്നെയാണ് മലേഷ്യയെ സഞ്ചാരികളുടെ ഫേവറിറ്റ് സ്പോട്ടാക്കി മാറ്റുന്നത്.
മലേഷ്യയിലെത്തുന്ന സന്ദർശകർക്ക് അവരുടെ താമസം നീട്ടാൻ ആഗ്രഹം തോന്നുക എന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ മലേഷ്യയില്‍ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത.
മലേഷ്യയിൽ ജോലി ചെയ്യാനും, താമസിക്കാനും, പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സ്ഥിരതാമസാവകാശം (Permanent Residency) ലഭ്യമാക്കിയിട്ടുണ്ട്. നിർദ്ദിഷ്ട ചില യോഗ്യതകളും നിബന്ധനകളും പാലിച്ചാൽ ഏവർക്കും മലേഷ്യയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം. ആർക്കൊക്കെ അപേക്ഷിക്കാം, അപേക്ഷ നടപടിക്രമം എങ്ങനെയായിരിക്കും തുടങ്ങിയ വിശദാംശങ്ങൾ ഇനി പരിചയപ്പെടാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർക്കൊക്കെ അപേക്ഷിക്കാം?
- സാധുവായ ഒരു എംപ്ലോയ്‌മെന്റ് പാസിന് കീഴില്‍ കുറഞ്ഞത് 5 വർഷമെങ്കിലും മലേഷ്യയില്‍ ജോലി ചെയ്തിട്ടുള്ള ഒരു സ്കില്‍ഡ് പ്രൊഫഷണലാണെങ്കിലോ അല്ലെങ്കില്‍ ബന്ധപ്പെട്ട ഒരു മലേഷ്യൻ അതോറിറ്റിയുടെ ശുപാർശ ഉണ്ടെങ്കിലോ നിങ്ങള്‍ക്ക് അപേക്ഷിക്കാം.
- ഇന്ത്യക്കാർ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് സാമ്ബത്തിക നിക്ഷേപം നടത്തി സ്ഥിര താമസത്തിന് അപേക്ഷിക്കാം. 2 മില്യണ്‍ യുഎസ് ഡോളർ (ഏകദേശം 17,46,11,946 രൂപ) ഒരു മലേഷ്യൻ ബാങ്കില്‍ കുറഞ്ഞത് 5 വർഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തണം.
- സയൻസ്, ടെക്നോളജി, വൈദ്യശാസ്ത്രം, അല്ലെങ്കില്‍ ആർട്സ് തുടങ്ങിയ മേഖലകളില്‍ വൈദഗ്ദ്ധ്യം നേടിയ ആളുകള്‍ക്ക് അപേക്ഷിക്കാം.
- മലേഷ്യൻ പൗരന്മാരെ വിവാഹം കഴിച്ച ഇന്ത്യക്കാർക്ക് മലേഷ്യയില്‍ 5 വർഷം തുടർച്ചയായി താമസിച്ചതിന് ശേഷം അപേക്ഷിക്കാം.
- മലേഷ്യ മൈ സെക്കൻഡ് ഹോം അല്ലെങ്കില്‍ എംഎം2എച്ച് പ്രോഗ്രാം മലേഷ്യയില്‍ താമസിക്കാനുള്ള മറ്റൊരു മാർഗമാണ്. 10 വർഷം രാജ്യത്ത് താമസിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.
മലേഷ്യയിലെ ഇമിഗ്രേഷൻ വകുപ്പാണ് മലേഷ്യൻ പെർമെനന്റ് റസിഡൻസിയുടെ (പിആർ) അപേക്ഷാ പ്രക്രിയ കൈകാര്യം ചെയ്യുന്നത്. ഇതിനായി സമർപ്പിക്കേണ്ട രേഖകള്‍ ഇവയാണ്.
പൂരിപ്പിച്ച പിആർ അപേക്ഷാ ഫോം
- സാധുവായ പാസ്‌പോർട്ടും വിസയുടെ പകർപ്പുകളും
- തൊഴില്‍ അല്ലെങ്കില്‍ നിക്ഷേപത്തിന്റെ തെളിവ്, അല്ലെങ്കില്‍ വിവാഹ സർട്ടിഫിക്കറ്റ്
- ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്നുള്ള ശുപാർശ കത്തുകള്‍
- സാമ്ബത്തികനില തെളിയിക്കുന്ന രേഖകൾ
പിന്തുടരേണ്ട ഘട്ടങ്ങള്‍
- എല്ലാ രേഖകളും സമർപ്പിച്ച ശേഷം ബന്ധപ്പെട്ട മലേഷ്യൻ മന്ത്രാലയത്തില്‍ നിന്ന് അംഗീകാരം ലഭിക്കേണ്ടതുണ്ട്.
- മലേഷ്യയിലെ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് ആസ്ഥാനത്തോ സംസ്ഥാന ഇമിഗ്രേഷൻ ഓഫീസ് വഴിയോ അപേക്ഷ സമർപ്പിക്കണം.
- പ്രോസസ്സിംഗ് ഫീസ് ആയി മലേഷ്യൻ റിംഗിറ്റ് 500 (ഏകദേശം 10,406 രൂപ) അടയ്ക്കേണ്ടി വരും.
- ഇമിഗ്രേഷൻ കമ്മിറ്റി നിങ്ങളുടെ അപേക്ഷ അവലോകനം ചെയ്യും.
- അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാല്‍, നിങ്ങള്‍ പിആർ പ്രവേശന ഫീസ് മലേഷ്യൻ റിംഗിറ്റ് 1,500 (ഏകദേശം 31,219 രൂപ) അടയ്ക്കേണ്ടി വരും.
- നിങ്ങളുടെ പിആർ അന്തിമമാക്കിയ ശേഷം, നിങ്ങള്‍ക്ക് ബ്ലൂ ഐഡന്റിഫിക്കേഷൻ കാർഡ് (MyPR കാർഡ്) ലഭിക്കും.