video
play-sharp-fill

വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതി;  മലയന്‍കീഴ് എസ്‌എച്ച്‌ഒയ്ക്കെതിരെ നടപടി സ്ഥലംമാറ്റത്തിലൊതുക്കി

വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതി; മലയന്‍കീഴ് എസ്‌എച്ച്‌ഒയ്ക്കെതിരെ നടപടി സ്ഥലംമാറ്റത്തിലൊതുക്കി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലയിന്‍കീഴ് എസ്‌എച്ച്‌ഒ എ.വി.സൈജുവിനെതിരെ നടപടി. പൊലീസ് ആസ്ഥാനത്തേക്ക് സൈജുവിനെ സ്ഥലം മാറ്റി.

സൈജുവിനെതിരെയുളള പീഡന പരാതിയില്‍ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ഇയാളെ പൊലീസ് ആസ്ഥാനത്തെക്ക്‌ സ്ഥലം മാറ്റിയതായി ഡിജിപി ഉത്തരവിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019ലാണ് കേസിനാസ്പദമായ സംഭവം. വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ നാട്ടിലെത്തി ഇവരുടെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സൈജുവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീ‍ഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

പിന്നീട് പലപ്പോഴും വീട്ടിലെത്തി പീ‍ഡിപ്പിച്ചു. പണം കടംവാങ്ങി. ഭാര്യയുമായി വേര്‍പിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വര്‍ഷങ്ങള്‍ തന്നെ സൈജു കബളിപ്പിച്ചുവെന്ന് യുവതി പറഞ്ഞു.