മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു;  സമീപത്തായി കാട്ടാനക്കൂട്ടം; ഇടുക്കിയില്‍ വീണ്ടും ആനയിറങ്ങി; ആനയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരിക്കേറ്റു

മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു; സമീപത്തായി കാട്ടാനക്കൂട്ടം; ഇടുക്കിയില്‍ വീണ്ടും ആനയിറങ്ങി; ആനയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരിക്കേറ്റു

കൊച്ചി: മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു.

ഇല്ലിത്തോട്ടില്‍ റബ്ബർ തോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്. ഇന്ന് പുലർച്ചെയാണ് സംഭവം.

സമീപത്തായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ കിണറിനടുത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പോകാനാകുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഇടുക്കിയിലെ ജനവാസ മേഖലയിലും കാട്ടാന ഇറങ്ങി. ആനയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരിക്കേറ്റു. ബി എല്‍ റാം സ്വദേശി പാല്‍ത്തായ്ക്കാണ് പരിക്കേറ്റത്. പാല്‍ത്തായയെ തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.