video
play-sharp-fill
മലയാലപ്പുഴ കേസില്‍ മന്ത്രവാദിനിക്ക് ജാമ്യം; ഗുരുതര വകുപ്പുകള്‍ ചുമത്തിയില്ലെന്ന് ആക്ഷേപം

മലയാലപ്പുഴ കേസില്‍ മന്ത്രവാദിനിക്ക് ജാമ്യം; ഗുരുതര വകുപ്പുകള്‍ ചുമത്തിയില്ലെന്ന് ആക്ഷേപം

പത്തനംതിട്ട :മന്ത്രവാദ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മലയാലപ്പുഴയിലെ മന്ത്രവാദിനിക്ക് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടുള്ള ജാമ്യമാണ് കോടതി അനുവദിച്ചത്. മന്ത്രവാദിനിക്കെതിരായ പരാതികളുടെ വിവരങ്ങള്‍ പൊലീസ് കോടതിയെ അറിയിക്കാതിരുന്നതോടെയാണ് ജാമ്യം ലഭിക്കാന്‍ സാഹചര്യം ഒരുങ്ങിയതെന്ന പരാതി ഉയരുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉപയോഗിച്ച് മന്ത്രവാദം ചെയ്തു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രവാദിനിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ കേസിലാണ് മന്ത്രവാദിനിക്ക് കോടതിയില്‍ നിന്ന് ഉപാധികളുടെ ജാമ്യം ലഭിച്ചത്. എന്നാല്‍ മന്ത്രവാദിനിക്കെതിരെയുള്ള ഗൗരവകരമായ പരാതികള്‍ പൊലീസ് കോടതിയെ അറിയിക്കാതിരുന്നതോടെയാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചതെന്ന് പരാതിയും ഉയരുന്നുണ്ട്.

രണ്ടര വയസ്സുള്ള കുട്ടിയെ നായയെ അഴിച്ചുവിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള പരാതികള്‍ മലയാലപ്പുഴ സ്റ്റേഷനില്‍ നിലവിലുണ്ട്. ഈ പരാതികള്‍ ഒന്നും പൊലീസ് കോടതിയെ അറിയിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group