
കൊച്ചി: ലോകത്ത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങള്‍ക്കൊപ്പം മലയാളിയും സഞ്ചരിക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട്.
അനുകരണത്തിനോട് വലിയ താത്പര്യമുള്ള ഇവരില്‍ പൊതുവേ അരിയാഹാരത്തോടുള്ള പ്രിയം കുറയുന്നുണ്ട്. കാരണം കഴിഞ്ഞ ദശകത്തില്‍ സംസ്ഥാനത്ത് അരി ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
2011-12 കാലയളവില്‍ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഗ്രാമീണ കേരളത്തിലെ ആളോഹരി അരി ഉപഭോഗത്തിന്റെ കണക്ക് . എന്നാല്‍ 2022-23ല്‍ എത്തുമ്പോഴേക്കും ഇത് 5.82 കിലോഗ്രാം ആയി കുറഞ്ഞു. നഗരപ്രദേശങ്ങളില്‍ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാം ആയി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ ഗാര്‍ഹിക ഉപഭോഗ ഡാറ്റയില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് അരിയുടെ ആവശ്യം 50 ശതമാനം കുറഞ്ഞുവെന്ന് അരി മില്‍ വ്യവസായ മേഖലയില്‍ നിന്ന് തന്നെയുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദിവസം മൂന്ന് തവണ അരിയും അരി ഉല്‍പ്പന്നങ്ങളും കഴിച്ചിരുന്ന മലയാളികള്‍ ഇപ്പോള്‍ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും ഗോതമ്പ് ആണ് തെരഞ്ഞെടുക്കുന്നത്.