മലയാളി മുരളി കൃഷ്ണൻ ശരവണ ബാബയായി , സ്വയം സ്വാമിയായി: ഒടുവിൽ യുകെയിൽ അകത്തായി: പണാപഹരണവും ലൈംഗിക പീഡനവുമാണ് കേസ്

Spread the love

ലണ്ടന്‍: നിത്യാനന്ദ മോഡല്‍, അന്താരാഷ്ട്ര പ്രശസ്തിയുള്ള ആള്‍ദൈവങ്ങളുടെ പട്ടികയിലേക്ക് കടന്നു വന്ന ‘ജിലേബി സ്വാമിയ്ക്ക്’ യുകെ കോടതിയുടെ തടവ് ശിക്ഷ.
ലൈംഗീകാരോപണ കുറ്റം ചുമത്തി ഏഴു കൊല്ലത്തേക്കാണ് ശിക്ഷ. പശ്ചാത്യമാധ്യമങ്ങള്‍ അടക്കം ഈ ശിക്ഷ വാര്‍ത്തയായി കഴിഞ്ഞു. വുഡ് ഗ്രീന്‍ ക്രൗണ്ടി കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. പാലക്കാട് സ്വദേശി ശരവണബാബയെന്നും ജിലേബി സ്വാമി എന്നും അറിയപ്പെടുന്ന മുരളീകൃഷ്ണന്‍ പുളിക്കല്‍ ആണ് ശിക്ഷിക്കപ്പെടുന്നത്.

പണാപഹരണത്തിനും ലൈംഗിക പീഡനത്തിനും വിചാരണ നേരിട്ട ‘ജിലേബി സ്വാമി’യ്‌ക്കെതിരെ ലൈംഗീക കുറ്റങ്ങള്‍ കോടതിയില്‍ തെളിഞ്ഞു. നേരത്തെ ജിലേബി സ്വാമിക്കെതിരായ കേസിനെ കുറിച്ച്‌ വിശദ വാര്‍ത്ത നൽകിയ മാധ്യമങ്ങൾക്കെതിരേ ഭീഷണിയുമായി സ്വാമിയും അനുയായികളും രംഗത്തു വന്നു. വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ ലോകമെങ്ങും കേസ് കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെയാണ് സ്വാമിയെ കുടുക്കി കോടതി വിധി. ഡെയ്‌ലി മെയില്‍ അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങളും ഇതിനെ പ്രാധാന്യമുള്ള വാര്‍ത്തയാക്കി.

ലണ്ടനിലെത്തിയ ആദ്യകാലത്ത്, വീടുകളില്‍ പ്രാര്‍ത്ഥനയും പൂജയും ഒക്കെയായി വിസ കാലാവധി തീരുന്ന മുറക്ക് പുതുക്കി കൊണ്ടാണ് ഇയാള്‍ ജവീച്ചത്. എന്നാല്‍ ശ്രീലങ്കന്‍ തമിഴ് ഭക്തര്‍ക്കിടയില്‍ ക്ലിക്കായതോടെയാണ് ശരവണ ബാബയുടെ സമയം തെളിഞ്ഞത്. കൂടുതല്‍ ഭക്തര്‍ ഉണ്ടായതോടെ സ്വന്തമായി ആശ്രമങ്ങളും മഠങ്ങളും ഒക്കെയായി ബാബ വളര്‍ന്നു കയറുകയായിരുന്നു.സ്വാമിയുടെ വാക്ചാതുരിയില്‍ മയങ്ങിയ അനേകം സ്ത്രീകള്‍ കിടക്ക പങ്കിടുക മാത്രമല്ല ഒന്നിലേറെ സ്ത്രീകള്‍ ജീവിത സമ്പാദ്യം മൊത്തം മുരളീകൃഷ്ണന്റെ കാല്‍ക്കല്‍വെച്ചു. തന്റെ 1,28,000 പൗണ്ട് തട്ടിയെന്ന് കാട്ടി ഒരു സ്ത്രീ നല്‍കിയ കേസാണ് ജിലേബി സ്വാമിയെ യുകെയില്‍ കുരുക്കിയിരിക്കുന്നത്. താന്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍ ആണെന്നും ബ്ലാക്ക് മാജിക് വശം ഉണ്ടെന്നും ഒക്കെ തരംപോലെ തട്ടിവിട്ടതോടെയാണ് സ്ത്രീകള്‍ ഇയാളിലേക്ക് ആകര്‍ഷിക്കപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയില്‍ എത്തിയ കേസില്‍ രണ്ടു സ്ത്രീകള്‍ തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് പരാതി ഉന്നയിച്ചതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ലോകമൊട്ടാകെ ഭക്തരെ സൃഷ്ടിച്ചു മുന്നേറുന്നതിനിടെയാണ് മുരളീകൃഷ്ണന്‍ ലണ്ടനില്‍ ലോക്ക് ആകുന്നത്. ബാര്‍നെറ്റില്‍ സ്വന്തമായി ക്ഷേത്രം ആയതോടെയാണ് ശരവണ ബാബ കൂടുതല്‍ പ്രശസ്തിയിലേക്ക് എത്തിയത്.
രണ്ടു സ്ത്രീകള്‍ ശാരീരിക പീഡനത്തിനും ബലാത്സംഗത്തിനും പരാതി നല്‍കിയതോടെ അഞ്ചു

കേസുകളിലാണ് മുരളീകൃഷ്ണന്‍ പ്രതിയായത്. ചാര നിറത്തിലെ കുര്‍ത്തയും വെളുത്ത പൈജാമയും കാശ്മീരി സില്‍ക്ക് ഷാളും ഒക്കെയണിഞ്ഞ് അസല്‍ ദിവ്യനായി തന്നെയാണ് കോടതിയിലേക്കുള്ള വരവും പോക്കും. തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ച മുരളീകൃഷ്ണന്‍ തല ഉയര്‍ത്തി തന്നെയാണ് എല്ലാ ദിവസവും കോടതിയില്‍ വിചാരണ നേരിടാന്‍ എത്തുന്നതിയതും. പക്ഷേ അന്തിമ വിധിയില്‍ സ്വാമി കുടുങ്ങി.
കേരളത്തില്‍ ഇന്നും കോടികളുടെ ആസ്തി

ശരവണബാബയുടെ യഥാര്‍ത്ഥ ജന്‍മ സ്ഥലം പാലക്കാടാണ്. ശ്രീകൃഷ്ണപുരത്തിന് അടുത്തുള്ള ഒരു ഗ്രാമത്തിൽ . കൃഷ്ണന്‍കുട്ടി ഗുപ്തന്‍, ലക്ഷ്മി അമ്മാള് ദമ്പതികളുടെ മക്കളില്‍ എട്ടാമനായാണ് മുരളീകൃഷ്ണന് ജനിക്കുന്നത്. ദരിദ്രകുടുംബത്തിൽ ജനിച്ച മുരളീകൃഷ്ണന് അടിസ്ഥാനവിദ്യാഭ്യാസം മാത്രമാണുള്ളത്. സ്‌കൂളില്‍ പഠനത്തെക്കാള്‍ മുരളിക്ക് താത്പര്യം ഉച്ചക്കഞ്ഞി വിതരണത്തില്‍ സഹായിക്കുന്നതിലും മറ്റുമായിരുന്നെന്നാണ് അധ്യാപകര്‍ പറഞ്ഞിരുന്നത്. പഠനം നിന്നതോടെ, ബന്ധുവിനൊപ്പം തിരുച്ചിറപ്പള്ളിയിലേക്ക് പോയ മുരളീകൃഷ്ണന്‍ ഒരു ലോഡ്ജില്‍ സഹായിയായി. ഹോട്ടലിലും ജോലി ചെയ്ത ഇയാള്‍ പിന്നീട് കോഴിക്കോട് എത്തി. അവിടെ ഒരു ബന്ധുവിനൊപ്പം ജിലേബിക്കച്ചവടവത്തിലേക്ക് തിരഞ്ഞു.

80കളുടെ തുടക്കത്തില്‍ കോഴിക്കോട് മിഠായിത്തെരുവിലൊക്കെ ജിലേബിയുമായി എത്തിയ മുരളീകൃഷ്ണനെന്ന കറുത്ത് മെലിഞ്ഞ യുവാവിനെ പഴയ വ്യാപാരികള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നു. പക്ഷേ പെട്ടൊന്നൊരു ദിവസം പഴനി മുരുകന്റെ സിദ്ധിയുണ്ടെന്ന് പറഞ്ഞ് സ്വാമിയായി മാറിയ മുരളീകൃഷ്ണനെയാണ് നാട്ടുകാര്‍ കണ്ടത്. ആദ്യമൊക്കെ എല്ലാവരും അവഗണിച്ചെങ്കിലും, മുരുക പൂജയും മയിലാട്ടവുമൊക്കെയായി ആശ്രമം വളര്‍ന്നു. ദൂരെ ദിക്കില്‍നിന്നുവരെ ആളുകള്‍ മുരളീകൃഷ്ണനെ തേടിയെത്തി. അവന്‍ പേരുമാറി ശരവണ ബാബയായി. കോഴിക്കോട്

മുണ്ടിക്കല്‍താഴത്തിനടുത്തെ മയിലാടുംകുന്നില്‍, ഒരു ശരവണഭവ ക്ഷേത്രം തന്നെ ഉയര്‍ന്നു. ഇന്നും അവിടെ നൂറുകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സ്വാമി ലണ്ടനില്‍ ലൈംഗിക പീഡനക്കേസില്‍ കുടുങ്ങിയതൊന്നും ഭക്തര്‍ അറിഞ്ഞിട്ടില്ല.
ഇതുപോലെ ഒരുപാട് ആശ്രമങ്ങളും ശരവണഭവ ട്രസ്റ്റുമൊക്കെ മുരളീകൃഷ്ണന്റെ പേരിലുണ്ട്. മയിലാടുംകുന്നിലെ ആശ്രമത്തിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണ് ഒരാള്‍ മരിച്ച കേസില്‍ നേരത്തെ സ്വാമി പ…