
കൊച്ചി: കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫിന്റോയുടെ കാറിനുളളലാണ് മൃതദേഹം കണ്ടത്. ഈ മാസം അഞ്ചാം തീയതി മുതൽ ഫിന്റോയെ കാണാനില്ലായിരുന്നു. 12 വര്‍ഷമായി ഫിന്റോ കാനഡയിൽ ജോലി ചെയ്യുന്നു.
ആറു മാസമായി ഭാര്യയും രണ്ടു കുട്ടികളും കാനഡയിലുണ്ട്. ഫിന്റോയെ കാണാതായതശേഷം അന്വേഷണം നടത്തുന്നതിനിടെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വീട്ടുകാര്‍ക്കും വ്യക്തതയില്ല. അടുത്തകാലത്താണ് ഫിന്റോ കാനഡയിൽ സ്വന്തമായി വീട് വെച്ചത്. കാനഡയിൽ ഏറെക്കാലമായി നല്ലരീതിയിൽ കഴിഞ്ഞുവരുന്നതിനിടെയാണ് ദാരുണ സംഭവം.



