മൂന്ന് മാസം മുൻപ് ദുബായിൽ കാണാതായ മലയാളി യുവാവ് മരിച്ച നിലയിൽ ; യുവാവിനെ കാണാതായത് കഴിഞ്ഞ ഒക്ടോബർ 20 മുതൽ ; നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും

Spread the love

സ്വന്തം ലേഖകൻ

ദുബായ് : ദുബായിൽ നിന്ന് മൂന്ന് മാസം മുൻപ് കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടിൽ അമൽ സതീശാണ് (29)മരിച്ചത്.

കഴിഞ്ഞ ഒക്ടോബർ 20 മുതലാണ് അമൽ സതീശിനെ ദുബായിൽ നിന്ന് കാണാതായത്. ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ പരാതിയിൽ ദുബായ് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ദുബായ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ എട്ട് മാസങ്ങൾക്ക് മുൻപാണ് അമൽ ജോലിക്ക് കയറിയത്. ഇതിനിടെയാണ് അമലിനെ താമസസ്ഥലത്തുനിന്ന് കാണാതായത്.